Sunday December 11, 2016
Latest Updates

മോഡിയുടെ ഭാര്യ തീര്‍ത്ഥാടനത്തിലല്ല; യശോദ ബെന്‍ രാംദേവിന്റെ ആശ്രമത്തില്‍ അന്യായ തടങ്കലിലെന്ന് റിപ്പോര്‍ട്ട്‌

മോഡിയുടെ ഭാര്യ തീര്‍ത്ഥാടനത്തിലല്ല; യശോദ ബെന്‍ രാംദേവിന്റെ ആശ്രമത്തില്‍ അന്യായ തടങ്കലിലെന്ന് റിപ്പോര്‍ട്ട്‌

ഉത്തരാഘണ്ട്: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയുടെ ഭാര്യ യശോദ ബെന്‍ ബാബാ രാംദേവിന്റെ ഋഷികേശിലുള്ള ആശ്രമത്തില്‍ ഒളിവില്‍ എന്ന് റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങളാണ് ഈ വാര്‍ത്ത പുറത്ത് കൊണ്ടുവന്നത്.

വഡോദരയില്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയിലാണ് മോഡി താന്‍ വിവാഹിതനാണെന്ന് ആദ്യമായി സമ്മതിച്ചത്. ഇതിന് ശേഷം യശോദ ബെന്നിനെ കാണാതായത് വിവാദമായിരുന്നു. ദേശീയ മാധ്യമങ്ങള്‍ യശോദ ബെന്നിനെ തേടി അവര്‍ താമസിക്കുന്ന ഗ്രാമത്തില്‍ ചെന്നെങ്കിലും മാധ്യമങ്ങള്‍ക്ക് യശോദയെ കണ്ടെത്താനായില്ല. ഇതിനിടെ യശോദ ബെന്‍ തീര്‍ത്ഥാടനത്തിലാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

എന്നാല്‍ ഈ വാര്‍ത്തകള്‍ എല്ലാം നിഷേധിച്ചു കൊണ്ടാണ് പുതിയ വെളിപ്പെടുത്തല്‍ പുറത്ത് വന്നിരിക്കുന്നത്. മോഡിയുടെ ഭാര്യ യശോദ ബെന്നിനെ ബലമായി രാംദേവിന്റെ ആശ്രമത്തില്‍ പാര്‍പ്പിച്ചിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.  ഋഷികേശിലെ നീലകണ്ഠ മഹാദേവ് അമ്പലത്തിനു സമീപത്താണ് ബാബാ രാംദേവിന്റെ ആശ്രമം. മോഡി അനുകൂലിയായ സ്വാമിയാണ് ബാബ രാംദേവ്. ഈ സ്വാദീനം ഉപയോഗിച്ച് മോഡി തന്റെ ഭാര്യയെ ഇവിടെ പാര്‍പ്പിച്ചിരുന്നു എനാണ് റിപ്പോര്‍ട്ട്. ദി വീക്ക് മാഗസിനാണ് റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്നത്. ഇപ്പോള്‍ ഒട്ടുമിക്ക ദേശീയ മാധ്യമങ്ങളും ഈ വാര്‍ത്ത ഏറ്റെടുത്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ യശോദ ബെന്‍ പുറംലോകം കാണില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മോഡി അനുയായികളായ വിഎച്ച്പി പ്രവര്‍ത്തകര്‍ യശോധയുടെ വീട്ടില്‍ എത്തി അവരെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു എന്നാണ് സൂചന. തുടര്‍ന്ന് അഹമ്മദാബാദിലേക്കാണ് റോഡ് മാര്‍ഗമാണ് കൊണ്ടുപോയത് അവിടെ നിന്നും ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ അവരെ അവര്‍ യുപി – ഉത്തരാഖണ്ഡ് അതിര്‍ത്തി പ്രദേശമായ ഔറംഗാബാദില്‍ എത്തിച്ചു. ഇതിന് ശേഷം അവിടെ നിന്നും വീണ്ടും റോഡ് മാര്‍ഗം സഞ്ചരിച്ച് രാംദേവിന്റെ ആശ്രമത്തില്‍ എത്തിച്ചു എന്നാണ് റിപ്പോര്‍ട്ട്. ഒറ്റപ്പെട്ട സ്ഥലത്താണ് ഈ ആശ്രമം സ്ഥിതി ചെയ്യുന്നത്. ഏപ്രില്‍ 13 ന് അപരിചിതയായ ഒരു സ്ത്രീ ആശ്രമത്തില്‍ എത്തിയതായി ആശ്രമം ജീവനക്കാരും സ്ഥിരീകരിച്ചു.

തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ യശോദ ബെന്നിനെ പൊതുജനങ്ങളില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തുകയാണ് ഉദ്ദേശം. വിവാഹ ബന്ധം വെളിപ്പെടുത്തിയതോടെ വിവാദത്തിലായ മോഡി ഭാര്യയുടെ അന്യായ തടങ്കലിന്റെ പേരില്‍ വീണ്ടും പുലിവാല് പിടിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.

Scroll To Top