Thursday December 08, 2016
Latest Updates

മോഡിയുടെ പ്രധാനമന്ത്രി മോഹം പൊലിയുന്നു? എന്‍ഡിഎയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് ബിജെപി-ആര്‍എസ്എസ് സര്‍വേ

മോഡിയുടെ പ്രധാനമന്ത്രി മോഹം പൊലിയുന്നു? എന്‍ഡിഎയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് ബിജെപി-ആര്‍എസ്എസ് സര്‍വേ

ന്യൂഡല്‍ഹി: ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കുമെന്ന് രാജ്യത്തെ ഒട്ടുമിക്ക സര്‍വേകളും അഭിപ്രായപ്പെട്ടിരുന്നു. പോസ്റ്റ് പോള്‍ സര്‍വേകളുടെ അടിസ്ഥാനത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങളും ആരംഭിച്ചു. എന്നാല്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷം എന്‍ഡിഎയ്ക്ക് ലഭിക്കില്ലെന്ന് ബിജെപിയുടെ ആഭ്യന്തര വിലയിരുത്തല്‍.

ബിജെപിയും ആര്‍എസ്എസും സംയുക്തമായി നടത്തിയ ആഭ്യന്തര വിലയിരുത്തലില്‍ എന്‍ഡിഎയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് കണ്ടെത്തല്‍. എന്‍ഡിഎ സഖ്യത്തിന് പരമാവധി 259 സീറ്റേ ലഭിക്കൂവെന്നാണ് സര്‍വ്വെ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിജെപി പുതിയ സഖ്യകക്ഷികള്‍ക്കായി ശ്രമം തുടങ്ങിയത്. തമിഴ്‌നാട്ടില്‍ നിന്ന് ജയലളിതയെയും ഒഡീഷയില്‍ നിന്ന് ബിജെഡിയെയും ഒപ്പം കൂട്ടാന്‍ ബിജെപി ശ്രമം ആരംഭിച്ചു കഴിഞ്ഞു.

വിവിധ ദേശീയ മാധ്യമങ്ങള്‍ നടത്തിയ പോസ്റ്റ് പോള്‍ സര്‍വേയില്‍ എന്‍ഡിഎ സഖ്യത്തിന് 283 സീറ്റുകള്‍ വരെയാണ് പ്രവചിക്കുന്നത്. എന്നാല്‍ ആധ്യന്തര സര്‍വെയില്‍ സീറ്റുകളുടെ എണ്ണം 230 കവിയില്ലെന്നാണ് ബിജെപി വിലയിരുത്തല്‍. ബിജെപിക്ക് ഒറ്റയ്ക്ക്  226 സീറ്റുകളും ശിവസേന, ടിഡിപി, അകാലിദള്‍ തുടങ്ങിയ സഖ്യകക്ഷികള്‍ക്ക് പരമാവധി 33 സീറ്റുമാണ് ബിജെപിആര്‍എസ്എസ് ആഭ്യന്തര സര്‍വേ പറയുന്നത്. ബൂത്ത് തലത്തിലുള്ള കണക്കുകള്‍ പരിശോധിച്ചാണ് ബിജെപിയും ആര്‍എസ്എസും റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

Scroll To Top