Saturday December 03, 2016
Latest Updates

മോഡിയുടെ പിറന്നാള്‍ ആശംസ കാര്‍ഡ് ഗിന്നസ് ബുക്കിലേക്ക്

മോഡിയുടെ പിറന്നാള്‍ ആശംസ കാര്‍ഡ് ഗിന്നസ് ബുക്കിലേക്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പിറന്നാള്‍ ആശംസ കാര്‍ഡ് ഗിന്നസ് ബുക്കിലേക്ക്. 14.3 മീറ്റര്‍ വീതിയിലും 16.2 മീറ്റര്‍ നീളത്തിലും തയ്യാറാക്കിയ ആശംസ കാര്‍ഡാണ് ഗിന്നസ് ബുക്കില്‍ ഉള്‍പ്പെടുത്താന്‍ ഗിന്നസ് അധികൃതര്‍ തയ്യാറെടുക്കുന്നത്. ഈ മാസം 17 നായിരുന്നു നരേന്ദ്ര മോഡി അറുപത്തിനാലാം പിറന്നാള്‍ ആഘോഷിച്ചത്.

പിറന്നാള്‍ ദിനത്തില്‍ മോഡി ആരാധകര്‍ നല്‍കിയ ഈ കാര്‍ഡ് ലോകത്തിലെ ഏറ്റവും വലിയ പിറന്നാള്‍ കാര്‍ഡ് എന്ന റെക്കോഡോടെയാണ് ഗിന്നസ് ബുക്കില്‍ ഇടം നേടാന്‍ പോകുന്നത്. പ്രധാനമന്ത്രി ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വാദ്‌നഗറിലെ ബിഎന്‍ സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് ഈ ഭീമന്‍ ആശംസ കാര്‍ഡ് തയ്യാറാക്കിയത്.

കാര്‍ഡില്‍ 23 ഭാഷകളില്‍ പിറന്നാള്‍ ആശംസ അച്ചടിച്ചിരുന്നു. പരിശോധനയ്ക്കായി കാര്‍ഡ് ബ്രിട്ടനിലേക്ക് അയച്ചു കൊടുക്കാന്‍ ഗിന്നസ് ബുക്ക് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

Scroll To Top