Saturday December 10, 2016
Latest Updates

മോഡിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ മുസ്ലീം യുവാവ് ബൈക്കില്‍ അജ്മീറിലേക്ക് യാത്രതിരിച്ചു

മോഡിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ മുസ്ലീം യുവാവ് ബൈക്കില്‍ അജ്മീറിലേക്ക് യാത്രതിരിച്ചു

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ മുസ്ലീം യുവാവ് ബൈക്കില്‍ അജ്മീറിലേക്ക് തിരിച്ചു. പാലക്കാട് സ്വദേശിയായ മുഹമ്മദ് നസീറാണ് മോഡിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ അജ്മീറിലേക്ക് യാത്ര തിരിച്ചത്. നരേന്ദ്രമോദിക്ക് ഭരണം ലഭിച്ചാല്‍ അജ്മീറിലെ ഔലിയജാറത്തില്‍ പട്ടുമൂടാമെന്ന് നസീര്‍ നേര്‍ച്ച നേര്‍ന്നിരുന്നു. ഇത് പാലിക്കുന്നതിന് വേണ്ടിയാണ് നസീര്‍ യാത്ര തിരിച്ചത്.

ഇന്നലെ വൈകുന്നേരം നരേന്ദ്ര മോഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ 6.15 നാണ് നസീര്‍ യാത്ര ആരംഭിച്ചത്. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് സി. കൃഷ്ണകുമാറും പ്രവര്‍ത്തകരും മധുരം നല്കിയും കാവി ഷാള്‍ അണിയിച്ചും നസീറിനെ യാത്രയാക്കി. യാത്രയ്ക്കിടെ എല്ലാ മുസ്ലീം ആരാധനാലയങ്ങളിലും സന്ദര്‍ശിച്ച് മോഡിക്കായി പ്രാര്‍ത്ഥന നടത്തുമെന്ന് നസീര്‍ അറിയിച്ചു.

നരേന്ദ്ര മോഡി വര്‍ഗീയ വാദിയാണെന്നാണ് എല്ലാവരും പറയുന്നത്. എന്നാല്‍ തനിക്ക് അങ്ങനെ തോന്നിയിട്ടില്ലെന്ന് നസീര്‍ പറഞ്ഞു. പാലക്കാട് നൂറണി ഐശ്വര്യ നഗറിലാണ് നസീര്‍ താമസിക്കുന്നത്. ഉമ്മ സഫീനയും ഭാര്യ ഫാത്തിമ്മയും മക്കളായ മുഹമ്മദ് ഇന്‍സാമും ഫെമിനയും നസീറിനെ യാത്രയയക്കാന്‍ എത്തിയിരുന്നു.  സൗദിയില്‍ ബിസിനസ് നടത്തുകയാണ് മുഹമ്മദ് നസീര്‍.

Scroll To Top