Monday December 05, 2016
Latest Updates

മോഡിക്കെതിരെ കോളജ് മാഗസിന്‍: 9 പേര്‍ അറസ്റ്റില്‍

മോഡിക്കെതിരെ കോളജ് മാഗസിന്‍: 9 പേര്‍ അറസ്റ്റില്‍

തൃശൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിന്റെ മാഗസിനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അപമാനിച്ച സംഭവത്തില്‍ 9 പേരെ പോലീസ് അറസ്റ്റ് ചെയ്തു. എസ്എഫ്‌ഐ തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്.

എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് കെഎസ് അനൂപ്, എസ്എഫ്‌ഐ കുന്നംകുളം ഏരിയ പ്രസിഡന്റ് ഷിഹാദ്, മാഗസിന്റെ സ്റ്റുഡന്റ് എഡിറ്റര്‍ വിപിന്‍രാജ്, മാഗസിന്‍ കമ്മറ്റി അംഗങ്ങളായ സജിന്‍, വിഷ്ണു, ഗിരീഷ്, ബെന്നി സജീബ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. കോളേജ് പ്രിന്‍സിപ്പാളും സ്റ്റാഫ് എഡിറ്ററും അടക്കം 12 പേര്‍ക്കെതിരെയാണ് കേസെടുത്തത്. എന്നാല്‍ പ്രിന്‍സിപ്പലിനെയും സ്റ്റാഫ് എഡിറ്ററെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

കഴിഞ്ഞ ആഴ്ച കുന്നകുളം പോളിടെക്‌നിക്കിന്റെ മാഗസിനില്‍ മോഡിയെ നെഗറ്റീവ് ഫെയ്‌സസ് എന്ന പേരില്‍ ബിന്‍ ലാദന്റെയും കസബിന്റെയും ഒപ്പം ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു. ഇതേതുടര്‍ന്ന് മാഗസിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയും പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയുമായിരുന്നു.

Scroll To Top