Saturday December 03, 2016
Latest Updates

മോഡിക്കെതിരെ കോളജ് മാഗസിന്‍: 11 പേര്‍ക്കെതിരെ കേസെടുത്തു

മോഡിക്കെതിരെ കോളജ് മാഗസിന്‍: 11 പേര്‍ക്കെതിരെ കേസെടുത്തു

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ മോശം പരാമര്‍ശം നടത്തിയ മാഗസിന്‍ പ്രസിദ്ധീകരിച്ച സംഭവത്തില്‍ 12 പേര്‍ക്കെതിരെ കേസെടുത്തു. മാഗസിന്റെ ചീഫ് എഡിറ്ററായ പ്രിന്‍സിപ്പല്‍ പ്രഫ. ഡി. ജയപ്രസാദ്, സ്റ്റാഫ് എഡിറ്റര്‍ പ്രഫ. സന്തോഷ്, സ്റ്റുഡന്റ് എഡിറ്റര്‍  വിപിന്‍രാജ് എന്നിവര്‍ക്കെതിരെയും മാഗസിന്‍ കമ്മിറ്റി അംഗങ്ങളായ മറ്റ് ഒന്‍പത് പേര്‍ക്കെതിരെയുമാണ് കേസെടുത്തത്.

നരേന്ദ്ര മോഡിക്ക് പുറമേ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, മാതാ അമൃതാനന്ദമയി എന്നിവര്‍ക്കെതിരെയും മാഗസിനില്‍ മോശം പരാമര്‍ശമുണ്ട്. കഴിഞ്ഞ ജനുവരിയിലാണ് മാഗസിന്‍ തയ്യാറാക്കിയത്. അതെസമായം വിവാദ പരാമര്‍ശങ്ങള്‍ തന്റെ അറിവോടെയല്ല മാഗസിനില്‍ ചേര്‍ത്തതെന്ന് കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. രാഷ്ട്രീയ, മതസ്പര്‍ധ വളര്‍ത്തുന്നവിധം പ്രചാരണം നടത്തിയതിനും ദേശീയ നേതാക്കളെ അപമാനിക്കുകയും ചെയ്തതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കുന്നംകുളം പോളിടെക്‌നിക്കിന്റെ കോളജ് മാഗസിന്‍ മോഡിയുടെ ചിത്രം തീവ്രവാദികള്‍ക്കൊപ്പം പ്രസിദ്ധീകരിച്ചത് വിവാദമായതിന് പിന്നാലെയാണ് ശ്രീകൃഷ്ണ കോളജ് മാഗസിനും വിവാദമായത്.

Scroll To Top