Sunday December 04, 2016
Latest Updates

മോട്ടോര്‍ ടാക്‌സ്: തിയതി മാറ്റില്ല ,ഓഫിസുകള്‍ക്ക് മുന്‍പില്‍ കനത്ത ക്യൂ

മോട്ടോര്‍ ടാക്‌സ്: തിയതി മാറ്റില്ല ,ഓഫിസുകള്‍ക്ക് മുന്‍പില്‍ കനത്ത ക്യൂ

ഡബ്ലിന്‍ : മോട്ടോര്‍ ടാക്‌സില്‍ നിന്നും രക്ഷനേടുന്നതിനായി ടാക്‌സ് ഓഫീസറെ സമീപിക്കേണ്ട അവസാനദിവസം അയര്‍ലണ്ടില്‍ അങ്ങോളമിങ്ങോളം ഓഫീസുകള്‍ക്കുമുന്‍പില്‍ ജനങ്ങളുടെ ക്യൂ നീണ്ടു.

നൂറില്‍പ്പരം പേരാണ് ടാക്‌സ് ഓഫീസുകള്‍ക്കു മുന്‍പില്‍ തങ്ങളുടെ അവസരം കാത്തുനിന്നത്. തങ്ങളുടെ വാഹനങ്ങള്‍ ഉപയോഗിക്കാതിരിക്കുന്നു എന്ന് പ്രസ്താപന ഇറക്കുവാനും ഉപയോഗിക്കാത്ത അവസരങ്ങളില്‍ ഉണ്ടാവുന്ന അനാവശ്യ ടാക്‌സ് അടവുകള്‍ നേരിടുന്നത് തടയുകയും ചെയ്യുന്നതിനുള്ള അവസാന ദിവസം കൂടിയായിരുന്നു അത്.
എന്നാല്‍ പുതിയ ഭേദഗതികള്‍ പ്രകാരം കലണ്ടറിലെ മൂന്നും പന്ത്രണ്ടും മാസങ്ങള്‍ക്കിടയില്‍ വാഹനം ഉപയോഗിക്കാതിരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും വിവരം മോട്ടോര്‍ ടാക്‌സ് ഓഫീസില്‍ അറിയിച്ചിരിക്കണം.
ഇത്തരത്തില്‍ പ്രസ്താപന ഇറക്കിയിട്ട് ഇതിനെതിരായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് 4000യൂറോ പിഴയോ അല്ലെങ്കില്‍ ആറുമാസത്തെ തടവു ശിക്ഷയോ ലഭിച്ചേക്കാം.
ബല്ലിമൂണിന്റയും ഡബ്ലിനിലെയും ടാക്‌സ് ഓഫീസിനു പുറത്ത് 200ല്‍ പരം ആളുകളാണ് ക്യൂവില്‍ നിറഞ്ഞത്. ഗാല്‍വേ കൗണ്ടി ഹാളിനു പുറത്ത് നൂറുപേരെങ്കിലും അടങ്ങുന്ന ക്യൂ ആയിരുന്നു. കോര്‍ക്കും കെറിയും ഉള്‍പ്പെടെ മറ്റു കൗണ്ടികളിലും സ്ഥലങ്ങിലും ഇത്തരത്തില്‍ തന്നെ ആളുകള്‍ ക്യൂവില്‍ നിറഞ്ഞു.
ഇത്തവണ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്കുവേണ്ടി അവസാന ദിവസത്തില്‍ മാറ്റം വരുത്തില്ലെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.

Scroll To Top