Wednesday December 07, 2016
Latest Updates

മൊബൈല്‍ നമ്പര്‍ രഹസ്യമായി സൂക്ഷിക്കുന്നതിനുള്ള സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷന്‍ ഇന്ത്യയിലേക്ക്

മൊബൈല്‍ നമ്പര്‍ രഹസ്യമായി സൂക്ഷിക്കുന്നതിനുള്ള സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷന്‍ ഇന്ത്യയിലേക്ക്

ന്യൂഡല്‍ഹി: മൊബൈല്‍ നമ്പര്‍ രഹസ്യമായി സൂക്ഷിക്കുന്നതിനുള്ള സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷന്‍ ഇന്ത്യയിലേക്ക്. സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബൂളിയന്‍ ടെക്‌നോളജി എന്ന കമ്പനിയാണ് ഈ ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്. സ്റ്റിറ്റ് മീ എന്നാണ് ഈ ആപ്ലിക്കേഷന്റെ പേര് നിങ്ങളുടെ നമ്പര്‍ വെളിപ്പെടുത്താതെ തന്നെ ഫോണ്‍ കോളും എസ്എംഎസ് സേവനങ്ങളും ഉപയോഗിക്കാന്‍ സാധിക്കും എന്താണ് ഈ ആപ്ലിക്കേഷന്റെ പ്രത്യേകത. 

ഈ ആപ്ലിക്കേഷന്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിന് ഇന്ത്യയിലെ ടെലികോം കമ്പനികളുമായി ചര്‍ച്ച നടത്തി വരികയാണെന്ന് ബൂളിയന്‍ ടെക്‌നോളജി അറിയിച്ചു. നിലവില്‍ അമേരിക്കയില്‍ ഈ ആപ്ലിക്കേഷന്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഏറെ പ്രയോജനര്പ്രദമായ ആപ്ലിക്കേഷനാണ് ഇതെന്ന് കമ്പനി വ്യക്തമാക്കി. എവിടെയും സ്വകാര്യത കവര്‍ന്നെടുക്കപ്പെടുന്ന സാഹചര്യത്തില്‍ സ്വകാര്യത സംരക്ഷിച്ച് കൊണ്ട് തന്നെ ഫോണ്‍ ഉപയോഗിക്കാന്‍ ഈ ആപ്ലിക്കേഷന്‍ സഹായകമാകും. 

അമേരിക്ക കഴിഞ്ഞാല്‍ ഈ ആപ്ലിക്കേഷന്റെ ഏറ്റവും വലിയ വിപണി ആകുന്നത് ഇന്ത്യ ആയിരിക്കുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യന്‍ കമ്പനികളുമായി ചേര്‍ന്ന് അടുത്ത വര്‍ഷം മുതല്‍ ഈ ആപ്ലിക്കേഷന്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി അധികൃതരുടെ പ്രതീക്ഷ. യൂറോപ്യന്‍ ടെലികോം കമ്പനികളുമായും ബൂളിയന്‍ ടെക്‌നോളജി ചര്‍ച്ച നടത്തിവരികയാണ്. അധികം വൈകാതെ യൂറോപ്പിലും ഈ ആപ്ലിക്കേഷന്റെ സേവനം ലഭ്യമായി തുടങ്ങും. അയര്‍ലണ്ടില്‍ ഡബ്ലിനിലും ബൂളിയന്‍ ടെക്‌നോളജിയുടെ ശാഖയുണ്ട്. 

Scroll To Top