Sunday December 04, 2016
Latest Updates

മൈ ഗോഡില്‍ നിന്ന് മിയ ജോര്‍ജ് പിന്‍മാറി

മൈ ഗോഡില്‍ നിന്ന് മിയ ജോര്‍ജ് പിന്‍മാറി

കുറഞ്ഞ കാലം കൊണ്ട് നായിക നിരയില്‍ ശ്രദ്ധേയയായ മിയ ജോര്‍ജ് സുരേഷ് ഗോപി ചിത്രത്തില്‍ നിന്ന് പിന്മാറി. എം മോഹനന്‍ സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി നായകനായ മി ഗോഡ് എന്നാ ചിത്രത്തില്‍ മിയ അഭിനയിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാറ്റ് ചിത്രങ്ങളുടെ തിരക്കിലായതിനാലാണ് സുരേഷ് ഗോപി ചിത്രത്തില്‍ നിന്ന് പിന്മാറുന്നതെന്ന് മിയ അറിയിച്ചു.

മലയാളത്തില്‍ നിന്ന് തമിഴില്‍ ചേക്കേറിയ മിയ തന്റെ തമിഴ് ചിത്രത്തിനൊപ്പമാണ് സുരേഷ് ഗോപി ചിത്രത്തിന്റെ ചിത്രീകരണവും വരുന്നത്. ഇതേതുടര്‍ന്ന് മലയാളം ചിത്രം ഉപേക്ഷിക്കുകയായിരുന്നു. മൈ ഗോഡിന്റെ കഥ കേട്ടിരുന്നു, എന്നാല്‍ ഡേയ്റ്റ് ഇല്ല. ചിത്രത്തില്‍ സുരേഷ് ഗോപിയുടെ നായികയായി ഒരു ചൈല്‍ഡ് സൈക്ക്യാട്രിസ്റ്റിന്റെ വേഷത്തില്‍ മിയ അഭിനയിക്കുമെന്നായിരുന്നു വാര്‍ത്ത

ചിത്രത്തില്‍ നിന്ന് മിയ പിന്മാറിയാതോടെ പുതിയ നായികയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മൈ ഗോഡിന്റെ അണിയറ പ്രവര്‍ത്തകര്‍.

Scroll To Top