Monday December 05, 2016
Latest Updates

മൈന്‍ഡിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 21 ന്‌

മൈന്‍ഡിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 21 ന്‌

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ മലയാളിക്കൂട്ടായ്‌മയായ മൈൻഡിൻറെ നേതൃത്വത്തിലുള്ള ഓണാഘോഷം സെപ്‌റ്റംബര്‍ 21 നു പൂര്‍വാധികം ഭംഗിയായി ആഘോഷിക്കുന്നു.

ഗ്രാഫിത്ത്‌ അവന്യുവിലെ സെന്റ്‌ വിന്‍സെന്റ്‌ ഡി പോള്‍ ചര്‍ച്ചിന് സമീപ മുള്ള സ്കോയിൽ മുരൈ ( Scoil Mhuire) CBSബോയ്‌സ്‌ സ്‌കൂളില്‍ രാവിലെ 9.30 മുതല്‍ ആറു വരെയാണ്‌ പരിപാടികള്‍.

രാവിലെ വടംവലി മത്സരം. പുരുഷ, വനിതാ ടീമുകള്‍ക്കു പ്രത്യേകം പ്രത്യേകം മത്സരങ്ങള്‍ ഉണ്ടായിരിക്കും.
വടംവലി മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ പ്രത്യേകം പ്രത്യേകം പേര്‌ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്‌. ഉച്ചയ്ക്കു 12 നു ഓണസദ്യ വിളമ്പുന്നതായിരിക്കും.
രണ്ടു മുതല്‍ കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കുമായി കലാപരിപാടികള്‍ നടക്കും. ഭരതനാട്യം, കുച്ചിപ്പുടി, തിരുവാതിര, മോഹിനിയാട്ടം. ഡാന്‍സ്‌, സ്‌കിറ്റ്‌, പുലികളി, മാവേലിയെ വരവേല്‍പ്പ്‌, തുടങ്ങിയ വിവിധങ്ങളും വ്യത്യസ്‌തങ്ങളുമായ കലാപരിപാടികളാണ്‌ ഒരുക്കുന്നത്‌.
തുടര്‍ന്ന്‌ കിഡ്‌സ്‌ ഫെസ്റ്റില്‍ വിജയിച്ച കുട്ടികള്‍ക്കു സമ്മാനങ്ങള്‍ വിതരണം ചെയ്യും. സെപ്‌റ്റംബര്‍ എട്ടിനു നടക്കുന്ന മൈന്‍ഡ്‌സിന്റെ കുട്ടികളുടെ ഫെസ്റ്റിനു പേര്‌ രജിസ്റ്റര്‍ ചെയ്യാത്തവര്‍ 31 നു മുന്‍പ്‌ പേരുകള്‍ നല്‍കേണ്ടതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ( ഫോണ്‍) : 0877859269, 0877818318, 0899549586, 0894767974.

Scroll To Top