Wednesday December 07, 2016
Latest Updates

മൈന്‍ഡ് സംഘടിപ്പിച്ച ഇന്ത്യന്‍ സമൂഹത്തിനായുള്ള ‘തൊഴില്‍ ഉറപ്പാക്കല്‍’ ശില്‍പ്പശാലയ്ക്ക് വന്‍ പങ്കാളിത്വം,പദ്ധതി കൂടുതല്‍ പേര്‍ക്ക് പ്രയോജനപ്പെടുത്തണമെന്ന് സംഘാടകര്‍

മൈന്‍ഡ് സംഘടിപ്പിച്ച ഇന്ത്യന്‍ സമൂഹത്തിനായുള്ള ‘തൊഴില്‍ ഉറപ്പാക്കല്‍’ ശില്‍പ്പശാലയ്ക്ക് വന്‍ പങ്കാളിത്വം,പദ്ധതി കൂടുതല്‍ പേര്‍ക്ക് പ്രയോജനപ്പെടുത്തണമെന്ന് സംഘാടകര്‍

ഡബ്ലിന്‍:മലയാളി ഇന്ത്യന്‍സ് ഡബ്ലിന്‍ (MIND) ഐറിഷ് തമിള്‍ സംഘടനയായ നന്‌ബേണ്ട എന്നിവയുടെ സഹകരണത്തോടെ ഡബ്ലിനിലെ സര്‍ക്കാര്‍ എജന്‌സിയായ BITC സംഘടിപ്പിച്ച ഇന്ത്യന്‍ സമൂഹത്തിനായുള്ള EPIC പരിശീലന പരിപാടിയ്ക്ക് വന്‍പ്രതീകരണം. EPIC പരിശീലന പരിപാടി മുഖേന ‘തൊഴില്‍ ഉറപ്പാക്കല്‍’ എന്ന വിഷയത്തില്‍ ഡബ്ലിനിലെ കേന്ദ്ര ഓഫിസില്‍ നടന്ന പരിശീലന പരിപാടിയില്‍ മലയാളികള്‍ അടക്കം ഒട്ടേറെ പേര്‍ പങ്കെടുത്തു.

കുടിയേറ്റ രാജ്യങ്ങ്‌ളില്‍ നിന്നുള്ള സ്റ്റാമ്പ് 4 ഉള്ള ആളുകള്‍ക്ക് തൊഴില്‍, തൊഴില്‍ പരിശീലനം, സാങ്കേതികവിദ്യാഭ്യാസം എന്നിവ നേടുന്നതിനുള്ള BITC നല്‍കുന്ന സൗജന്യ പരിശീലനത്തിന്റെ ഇന്‍ഫോര്‍മേഷന്‍ സെക്ഷനായാണ് സെമിനാര്‍ സംഘടിക്കപെട്ടത്.

ഈ ആശയം പ്രവേശനാര്‍ഥികളെ അടുത്ത ഘട്ടത്തിലേക്ക് നയിക്കുകയും തൊഴില്‍ നേടുന്നതിനുള്ള സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.പരിശീലനം, CV തയ്യാറാക്കുന്നതിനുള്ള സഹായം, ഇന്റര്‍വ്യൂ നേരിടുന്നതിനുള്ള അഭിരുചികള്‍ വളര്‍ത്തുന്നതിനുള്ള കഠിന പരിശീലനം, റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ നല്‍കുന്ന മോക്ക് ഇന്റര്‍വ്യൂകള്‍ ) ജോലിക്ക് അപേക്ഷിക്കുന്നതിനുള്ള സഹായം, ജോലി പരിചയത്തിനായുള്ള പ്ലെയ്‌സ്‌മെന്റുകള്‍, സംരംഭകര്‍ക്കുള്ള ഉപദേശം എന്നിവയും രണ്ടാം ഘട്ടത്തില്‍ ലഭ്യമാക്കും. നല്കുന്നു.

ഡബ്ലിന്‍ സിറ്റി ഇന്റഗ്രേഷന്‍ ഫോറം (DCIF) വൈസ് സെക്രട്ടറി തോമസ് തയ്യില്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തവരെ സ്വാഗതം ചെയ്യുകയും ശില്‍പ്പശാലയുടെ ലക്ഷ്യം വിശദീകരിക്കുകയും ചെയ്തു. EPIC എമ്പ്‌ലോയ്‌മെന്റ് ആന്റ് ട്രെയിനിംഗ് ഓഫീസര്‍മാരായ ലിണ്ട്‌സേ ഓ നെയ്ല്‍, ബോബി മക്ലോഗ്‌ളിന്‍ എന്നിവര്‍ വിവിധ ഇന്റര്‍വ്യൂ സ്‌കില്ലുകള്‍ വിശദീകരിച്ചു. ട്രെയിനിംഗ് ആന്റ് എമ്പ്‌ലോയ്‌മെന്റ് ഓഫീസര്‍ എബുന്‍ അക്‌പൊവെറ്റ തങ്ങളുടെ കഴിവുകള്‍ തിരിച്ചറിഞ്ഞു അനുയോജ്യമായ മേഖല കണ്ടെത്തുവാന്‍ ആഹ്വാനം ചെയ്തു. യഥാര്‍ഥ ജീവിതത്തിലെ ഉദാഹരണങ്ങള്‍ സഹിതം ദീര്‍ഘ നാളായുള്ള തൊഴില്‍ രാഹിത്യം നമ്മുടെ ഒറ്റപ്പെട്ട അവസ്ഥ അല്ലെന്നും പിന്തുണ, തയ്യാറെടുപ്പ് എന്നിവയിലൂടെ ഏതൊരാള്‍ക്കും തൊഴില്‍ കണ്ടെത്താന്‍ സ്വയം സഹായിക്കാനാകുമെന്നും അവര്‍ പറഞ്ഞു.

ഇന്റഗ്രേഷന്‍ ഓഫീസര്‍ സോഫിയ ഫോരെരോ ഗോമസ് EPIC പരിപാടിയുടെ അവതരണം നടത്തി. എല്ലാ അവതരണങ്ങള്‍ക്കും ശേഷം വര്‍ക്ക് പെര്‍മിറ്റ്, സ്റ്റാമ്പുകള്‍, EPIC പ്രോഗ്രാം, തൊഴില്‍ അഭിരുചികള്‍, റിക്രൂട്‌മെന്റ്‌റ് ഏജന്‍സികള്‍ എന്നിവയെപ്പറ്റിയുള്ള പരിപാടിയില്‍ പങ്കെടുത്തവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. നന്‌ബേണ്ട വൈസ് പ്രസിഡന്റ് കമല്‍ സ്വാമി നന്‌ബേണ്ട, മൈന്‍ഡ് എന്നിവയുടെ പ്രതിനിധികള്‍ നന്ദി രേഖപ്പെടുത്തി. EPIC സോഷ്യല്‍ സപ്പോര്‍ട്ട് ഓഫീസര്‍ അലിസണ്‍ പെയ്ന്‍ ഇന്‍ഫര്‍മേഷന്‍ സെഷന്റെ മൊഡരേറ്റര്‍ ആയിരുന്നു.

ശില്‍പ്പശാലയില്‍ പങ്കെടുത്ത 23 പേരില്‍ ഭൂരിഭാഗവും അടുത്ത മാസം പകുതിയോടെ ആരംഭിക്കുന്ന BITC നല്‍കുന്ന EPIC പരിശീലനം നേടാനായി പരിപാടിയില്‍ രജിസ്ടര്‍ ചെയ്തു. ഈ പങ്കാളിത്തത്തില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നും മറ്റ് കമ്യൂണിറ്റി ഗ്രൂപ്പുകളുമായി സഹകരിക്കുന്നതിനുള്ള ഒരു മാതൃകയായി ഇത് സ്വീകരിക്കുന്നതിനായി പരിഗണിക്കുന്നതായും BITC കേന്ദ്രങ്ങള്‍ അറിയിച്ചു.1167235_712238118827911_2012058991_o1495961_712238325494557_1747309322_o
1781561_712238208827902_1607991847_o

Scroll To Top