Thursday December 08, 2016
Latest Updates

മൈന്‍ഡ് വാര്‍ഷിക പൊതുയോഗം ഫെബ്രുവരി 16 ന്

മൈന്‍ഡ് വാര്‍ഷിക പൊതുയോഗം ഫെബ്രുവരി 16 ന്

ഡബ്ലിന്‍ :ഡബ്ലിനിലെ പ്രമുഖ മലയാളി സംഘടനയായ മൈന്‍ഡിന്റെ ആറാമത് വാര്‍ഷിക പൊതുയോഗം ഫെബ്രുവരി 16 ഞായറാഴ്ച സെ.മാര്‍ഗരറ്റ് ദേവാലയ ഹാളില്‍ (സെന്റ് മാര്‍ഗരറ്റ് റോഡ് ) നടത്തപ്പെടും. ഉച്ചയ്ക്ക് 2:30 ന് സമ്മേളനം ആരംഭിക്കും. പൊതുയോഗത്തില്‍ മൈന്‍ഡിന്റെ കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ട്, വാര്‍ഷിക കണക്ക് എന്നിവ അവതരിപ്പിക്കും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ,റിപ്പോര്‍ട്ട് ,ഭാവി പ്രവര്‍ത്തനങ്ങള്‍ എന്നിവയെ കുറിച്ചുള്ള ചര്‍ച്ചകള്‍ എന്നിവയും അജണ്ടയില്‍ ഉണ്ടായിരിക്കും

പുതിയ വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും അന്ന് നടക്കും മൈന്‍ഡിന്റെ എല്ലാ അംഗങ്ങളെയും വാര്‍ഷിക യോഗത്തിലേയ്ക്ക് ക്ഷണിക്കുന്നതായി സംഘടന ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്ത :ജിജി ജേക്കബ്

Scroll To Top