Friday December 09, 2016
Latest Updates

മൈന്‍ഡ് ബാഡ്മിന്‍ടണ്‍ ; കോര്‍ക്ക് ഒയാസിസിനും ഡബ്ലിന്‍ ബ്ലാക്ക്‌റോക്ക് പ്ലെയേഴ്‌സിനും വിജയ കിരീടം :അയര്‍ഫ്രണ്ട്‌സ് പൊരുതി തോറ്റു

മൈന്‍ഡ് ബാഡ്മിന്‍ടണ്‍  ; കോര്‍ക്ക് ഒയാസിസിനും ഡബ്ലിന്‍ ബ്ലാക്ക്‌റോക്ക് പ്ലെയേഴ്‌സിനും വിജയ കിരീടം :അയര്‍ഫ്രണ്ട്‌സ് പൊരുതി തോറ്റു

ഡബ്ലിന്‍ : അയര്‍ലന്‍ഡിലെ പ്രമുഖ മലയാളി സംഘടനയായ മൈന്‍ഡ് സംഘടിപ്പിച്ച ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്റിന്റെ ഫൈനല്‍ മത്സരങ്ങളില്‍ ഒന്നാം വിഭാഗത്തില്‍ ജൂബിന്‍ഡറിക് ചോനഗ് സഖ്യവും ,രണ്ടാം വിഭാഗത്തില്‍ കോര്‍ക്ക് ഒയാസീസിലെ സ്‌കറിയ-ലിജോ സഖ്യവും,ലിഷര്‍ പ്ലയേഴ്‌സ് വിഭാഗത്തില്‍ ബ്ലാക്ക് റോക്കില്‍ നിന്നുള്ള ജിബി-മാര്‍ട്ടിന്‍ സഖ്യവും വിജയ കിരീടം നേടി .

ശനിയാഴ്ച ബാലി ഡോയല്‍ ബാഡ് മിന്റണ്‍ ക്‌ളബിലാണ് മത്സരങ്ങള്‍ നടത്തപെട്ടത്.മല്‍സരങ്ങളില്‍ അയര്‍ലണ്ടിലെ വിവിധ കൌണ്ടി കളില്‍ നിന്നുള്ള ടീമുകളിലായി ഇന്ത്യ,മലേഷ്യ,അയര്‍ലണ്ട് ഫിലിപ്പൈന്‍സ് എന്നി രാജ്യങ്ങളില്‍ നിന്നുള്ളവരും പങ്കെടുത്തു.mind 1

മൂന്ന് വിഭാഗങ്ങളായി തിരിച്ചു നടത്തിയ മത്സരങ്ങളില്‍ ഐറിഷ് ലീഗ് ഡിവിഷന്‍ ഒന്ന് മുതല്‍ നാല് വരെ ഒന്നാമത്തെ വിഭാഗത്തില്‍ വിജയിച്ച ജൂബിന്‍ , ഡറിക് ചോനഗ് സഖ്യം ശക്തരായ അയര്‍ ഫ്രണ്ട്‌സിനെയാണ് (റോജില്‍ ,കീറോന്‍ സഖ്യം ) 21-17 ,16-21 ,21-10 എന്ന സ്‌കോറില്‍ പരാജയപ്പെടുത്തിയത്.

5-9 League winner (1)അഞ്ച് മുതല്‍ ഒന്‍പത് വരെ രണ്‍ടാമത്തെ വിഭാഗത്തില്‍ താലയില്‍ നിന്നുള്ള ഷാജി -ബേസില്‍ സഖ്യത്തെയാണ് 21-17, 17-21 ,21-15 എന്ന സ്‌കോറില്‍ കോര്‍ക്ക് ഒയാസീസിലെ സ്‌കറിയ-ലിജോ സഖ്യം കീഴ്‌പ്പെടുത്തിയത്.jibi
ലിഷര്‍ പ്ലയേഴ്‌സ് വിഭാഗത്തില്‍ ബ്ലാക്ക് റോക്കില്‍ നിന്നുള്ള ജിബി-മാര്‍ട്ടിന്‍ സഖ്യത്തോട് 12-21 ,21-18 ,21-17 എന്ന ക്രമത്തില്‍ സുരേഷ്- ബിന്‍സണ്‍ ടീമും തോല്‍വി ഏറ്റുവാങ്ങി.
മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ,സ്‌പോണ്‍സര്‍മാരായിരുന്ന ഓസ്‌കാര്‍ ട്രാവല്‍സിനും സംഘാടകര്‍ നന്ദി അറിയിച്ചു.MIDDD

Scroll To Top