Monday December 05, 2016
Latest Updates

മൈന്‍ഡ് കിഡ് ഫെസ്റ്റ് ഏപ്രില്‍ 25,26 (വെള്ളി , ശനി) തിയതികളില്‍

മൈന്‍ഡ് കിഡ് ഫെസ്റ്റ് ഏപ്രില്‍ 25,26 (വെള്ളി , ശനി) തിയതികളില്‍

mind ki 1ഡബ്ലിന്‍ :അയര്‍ലണ്ടിലെ മലയാളി സംഘടന മൈന്‍ഡ് വര്‍ഷം തോറും നടത്തി വരുന്ന കിഡ്‌ഫെസ്റ്റ് ഈ വര്‍ഷം ഏപ്രില്‍ 25, 26 വെള്ളി ,ശനി തിയതികളില്‍ നടത്തുന്നു.സമയം രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ .ഗ്രിഫിത്ത് അവന്യു വിലുള്ള സെന്റ് വിന്‍സന്റ് ഡീ പോള്‍ പള്ളിക്ക് സമീപത്തുള്ള സ്‌കോയില്‍ മുറെ ബോയിസ് സ്‌കൂളില്‍ ആണ് പരിപാടികള്‍ നടക്കുക.

മത്സര ഇനങ്ങള്‍  (വയസു തിരിച്ച്)
3 വയസില്‍ താഴെ  :പുഞ്ചിരി മത്സരം
5 വയസിനുതാഴെ   : മിഠായി പെറുക്കല്‍ , ആക്ഷന്‍ സൊങ്ങ് .
7 വയസിനു താഴെ   : കഥ പറച്ചില്‍, കളറിംഗ്
12 വയസിനു താഴെ  : പ്രസംഗ മത്സരം,ഫാന്‍സി ഡ്രസ്സ് ,ദേശിയ ഗാനമത്സരം,പെന്‍സില്‍ ഡ്രോയിംഗ്,ഭരത നാട്ട്യം ,സിനിമാറ്റിക്     ഡാന്‍സ് (സിംഗിള്‍, ഗ്രൂപ്പ്)കീ ബോര്‍ഡ്,ഗിത്താര്‍ ,വയലിന്‍ മത്സരം
18 വയസിനു താഴെ :പ്രസംഗ മത്സരം,ഫാന്‍സി ഡ്രസ്സ് ,ദേശിയ ഗാനമത്സരം,പെന്‍സില്‍ ഡ്രോയിംഗ്,ഭരത നാട്ട്യം ,സിനിമാറ്റിക് ഡാന്‍സ് സിംഗിള്‍, ഗ്രൂപ്പ്.കീ ബോര്‍ഡ്,ഗിത്താര്‍ ,വയലിന്‍ മത്സരം, ലളിത ഗാനം,ഉപന്യാസം (essay writing ).

ഏപ്രില്‍ 10 നു മുന്പായി പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

പ്രസംഗവിഷയത്തിനുള്ള വിഷയങ്ങള്‍ ഏപ്രില്‍ 15 ന് അറിയിക്കുന്നതാണ് .മത്സരത്തിന്റെ വിശദാംശങ്ങള്‍ വെബ് സൈറ്റില്‍ നിന്നും ലഭ്യമാണ്

കൂടുതല്‍വിവരങ്ങള്‍ക്ക്  mindireland.org 

0894057543,0862260177,0894951743,0872644351,0894767947.

Scroll To Top