Saturday December 10, 2016
Latest Updates

മൈന്‍ഡ് ഓണാഘോഷം പ്രൌഡ ഗംഭീരമായി

മൈന്‍ഡ് ഓണാഘോഷം പ്രൌഡ ഗംഭീരമായി

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ മലയാളി സംഘടന മൈന്‍ഡ് ഓണാഘോഷം നടത്തി. സെപ്റ്റംബര്‍ 21ന് (ശനി) രാവിലെ 10 മുതല്‍ ആരംഭിച്ച ഓണാഘോഷങ്ങള്‍ വൈകുന്നേരം ഏഴിന് സമാപിച്ചു.

mind pookkalammindkidsവടംവലി മത്സരങ്ങളോടെ ആരംഭിച്ച ആഘോഷങ്ങളില്‍ വനിതകളുടെ വലംവലി, കസേരകളി തുടങ്ങിയവയും ഉള്‍പ്പെട്ടിരുന്നു. വിഭവസമൃദ്ധമായ ഓണസദ്യയില്‍ കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പെടെ 350ഓളം പേര്‍ പങ്കെടുത്തു.

ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. വാദ്യമേളങ്ങളോടെ എത്തിയ മാവേലിയെ താലപ്പൊലി ഏന്തിയ മലയാളിമങ്കകളും മൈന്‍സ് ഭാരവാഹികളും ചേര്‍ന്ന് വേദിയിലേക്ക് ആനയിച്ചു. തുടര്‍ന്ന് നിറഞ്ഞ സദസിനുമുമ്പാകെ മഹാബലി നിലവിളക്ക് തെളിച്ച് മൈന്‍ഡ് വെബ്‌സൈറ്റിന്റെ ഉദ്ഘാനവും നിര്‍വഹിച്ചു.

mindmaveliതുടര്‍ന്നു നടന്ന കലാപരിപാടികളില്‍ നര്‍ത്തകി നിരഞ്ജനയുടെ ഫ്യൂഷന്‍ ഡാന്‍സും പ്രശസ്ത നര്‍ത്തകി ലജി ജോര്‍ജ് അരങ്ങിലെത്തിച്ച കൈലാസ നാഥനായ ശിവനും പാര്‍വതീദേവിയും ഗണപതിയും മുരുകനും പരിവാരങ്ങളും ഉള്‍പ്പെട്ട സഭയിലെ ഭക്തി ജനകമായ നിമിഷങ്ങളായിരുന്നു.

അവതരണ ശൈലികൊണ്ട് വേറിട്ടുനിന്ന സംഘനൃത്തവും മോനിഷ, സോണ, സഹോദരിമാര്‍ ചേര്‍ന്ന് അവതരിപ്പിച്ച ഡാന്‍സ്, ശ്രേയ സുധീര്‍, ഷെറിന്‍ ഷിബു, ഷെര്‍ളിന്‍ സാം തുടങ്ങി കുട്ടികള്‍ അവതരിപ്പിച്ച പരിപാടികള്‍ ഓണാഘോഷങ്ങള്‍ക്ക് ചാരുത പകര്‍ന്നു.

ആഘോഷങ്ങളുടെ സ്‌പോണ്‍സര്‍മാരായിരുന്ന ഇന്‍ഗ്രേഡിയന്‍സ് ഫിക്‌സ് ഉടമ അനില്‍കുമാര്‍ അനിരുദ്ധന്‍ ഓസ്‌കാര്‍ ട്രാവല്‍സ് ഉടമ പ്രദീപ് ചന്ദ്രന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് കിസ് ഫെസ്റ്റ് വിജയിക്കുള്ള സമാനദാനം നിര്‍വഹിച്ചു.

mind grouopകുട്ടികളുടെ ദേശീയഗാനാലാപനത്തോടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സമാപിച്ചു. ആഘോഷ പരിപാടികള്‍ വന്‍വിജയമാക്കാന്‍ സഹായിച്ച ഏവര്‍ക്കും ഭാരവാഹികള്‍ നന്ദി പറഞ്ഞു.

Scroll To Top