Sunday December 11, 2016
Latest Updates

മൈക്കല്‍ ഷൂമാക്കറുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് വില്‍പ്പനയ്ക്ക്

മൈക്കല്‍ ഷൂമാക്കറുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് വില്‍പ്പനയ്ക്ക്

മുന്‍ ഫോര്‍മുല വണ്‍ ചാമ്പ്യന്‍ മൈക്കല്‍ ഷൂമാക്കറുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് വില്‍പ്പനയ്ക്ക്. അദ്ദേഹം സ്‌കീയിംഗ് അപകടത്തിന് ശേഷം നടത്തിയ ചികിത്സയുടെ വിശദാംശങ്ങളാണ് വില്‍പനയ്ക്ക് വച്ചിരിക്കുന്നത്. ബിബിസിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ യഥാര്‍ത്ഥമാണോയെന്ന് സംശയമുണ്ടെന്ന് ഷൂമാക്കറുടെ മാനേജര്‍ പ്രതികരിച്ചു. യഥാര്‍ത്ഥമാണെങ്കില്‍ വിവരങ്ങള്‍ മോഷ്ടിക്കപ്പെട്ടതാണെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്നും മാനേജര്‍ അറിയിച്ചു.

കഴിഞ്ഞ ഡിസംബറില്‍ ആല്‍പ്‌സ് പര്‍വത നിരകളില്‍ സ്‌കീയിംഗ് ചെയ്യുന്നതിനിടെയാണ് തെന്നി വീണു പരുക്കേറ്റ മൈക്കല്‍ ഷൂമാക്കര്‍ക്ക് ഗുരുതര പരുക്കേറ്റത്. തുടര്‍ന്ന് കോമയിലായ ഷൂമാക്കര്‍ കഴിഞ്ഞ ആറ് മാസത്തിലധികം ചികിത്സയിലായിരുന്നു. ഇനി ജീവിതത്തിലേക്ക് തിരിച്ച് വരില്ലെന്ന് ഡോക്ടര്‍മാര്‍ വിധി എഴുതിയ ഷൂമാക്കര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കോമയില്‍ നിന്ന് മുക്തനായതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

ഫ്രാന്‍സിലെ ജേര്‍ണോബില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഷൂമാക്കര്‍ ജൂണ്‍ 16 നാണ് ആശുപത്രി വിട്ടത്. ആശുപത്രി വിട്ട ഷൂമാക്കര്‍ ഇപ്പോള്‍ അജ്ഞാത കേന്ദ്രത്തിലാണ്. അതിനിടെയാണ് മൈക്കല്‍ ഷൂമാക്കറുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് വില്‍പ്പനയ്ക്ക് വച്ചതായി റിപ്പോര്‍ട്ട്.

Scroll To Top