Sunday December 04, 2016
Latest Updates

മൈക്കല്‍ ഷുമാക്കര്‍: മോശപ്പെട്ട വാര്‍ത്ത കേള്‍ക്കാന്‍ ആരാധകര്‍ തയ്യാറായിക്കൊള്ളാന്‍ ഡോക്റ്റര്‍മാര്‍

മൈക്കല്‍ ഷുമാക്കര്‍: മോശപ്പെട്ട വാര്‍ത്ത കേള്‍ക്കാന്‍ ആരാധകര്‍ തയ്യാറായിക്കൊള്ളാന്‍ ഡോക്റ്റര്‍മാര്‍

ഡബ്ലിന്‍: ഏഴ് തവണ ഫോര്‍മുല വണ്‍ ചാമ്പ്യന്‍ പട്ടം നേടിയ ജര്‍മ്മന്‍ വേഗരാജാവ് മൈക്കല്‍ ഷുമാക്കര്‍ ഉടന്‍ തന്നെ വീടു പറ്റുമെന്നും എന്നാല്‍ അദ്ദേഹത്തെ സംബന്ധിച്ച ഏറ്റവും മോശപ്പെട്ട വാര്‍ത്ത കേള്‍ക്കാന്‍ ആരാധകര്‍ തയ്യാറായിക്കൊള്ളാനും ഡോക്ടര്‍മാര്‍. 45 കാരനായ ഷുമിയുടെ ശരീരഭാരം 25 ശതമാനം കുറഞ്ഞതായി അദ്ദേഹത്തിന്റെ ഡോക്ടര്‍ ഗാരി ഹാര്‍ട്ട്‌സ് സ്‌റ്റെയിന്‍ വ്യക്തമാക്കി. മൂന്ന് മാസം മുമ്പ് ഒരു ഫ്രഞ്ച് റിസോര്‍ട്ടില്‍ താമസിക്കുന്നതിനിടയില്‍ സ്‌കീയിംഗിനിടയില്‍ തലയടിച്ചു വീണാണ് ഷുമാക്കര്‍ ആശുപത്രയിലായത്.

രോഗികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആശുപത്രിയുടെ സൗകര്യങ്ങള്‍ അപര്യാപ്തമായ സാഹചര്യത്തില്‍ ഷുമിയെ വീട്ടിലേക്ക് കുടുംബത്തോടൊപ്പം പറഞ്ഞു വിടുകയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഷുമിക്കായി പ്രത്യേകമായി തയ്യാര്‍ ചെയ്ത ഐസിയു യൂണിറ്റ് സജ്ജീകരിച്ചാണ് ഷുമിയെ വീട്ടിലേക്ക് അയയ്ക്കുന്നത്.

പ്രതികരിക്കാത്ത സ്ഥിതിയില്‍ നിന്നും ഏത്രയും വേഗത്തില്‍ ഷുമി മോചിതനാകട്ടെ എന്ന നിലയില്‍ 2005 മുതല്‍ 2012 വരെ ഷുമിയുടെ ഡോക്ടറായി സേവനം അനുഷ്ടിച്ച ഹാര്‍ട്ട് സ്‌റ്റെയിന്‍ പ്രത്യാശിച്ചു.

Scroll To Top