Wednesday December 07, 2016
Latest Updates

മൈക്കല്‍ നൂനന്‍ യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും മികച്ച ധനമന്ത്രി

മൈക്കല്‍ നൂനന്‍ യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും മികച്ച ധനമന്ത്രി

ഡബ്ലിന്‍: ഐറിഷ് ധനകാര്യ മന്ത്രി മൈക്കല്‍ നൂനന്‍ യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും മികച്ച ധനമന്ത്രി. ഫിനാന്‍ഷ്യല്‍ ടൈംസിന്റെ ബാങ്കര്‍ എന്ന ധനകാര്യ മാഗസിനാണ് യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളിലെ ഏറ്റവും മികച്ച ധനമന്ത്രിയായി നൂനനെ തെരഞ്ഞെടുത്തത്. അയര്‍ലണ്ട് സമ്പദ്ഘടന വളര്ച്ചയുടെ പാതയില്‍ തിരിച്ച് എത്തിയത് നൂനന്റെ നയങ്ങളാണെന്ന് ബാങ്കര്‍ മാഗസിന്‍ വിലയിരുത്തി. 

സമ്പദ്ഘടന പുനസൃഷ്ടിച്ച് വിപണിയിലേക്ക് ശക്തമായ തിരിച്ച് വരവ് നടത്തുന്നതിലും അയര്‍ലണ്ട് അസാധാരണമായ വളര്‍ച്ചയാണ് പ്രകടിപ്പിച്ചതെന്നും മാഗസിന്‍ വിലയിരുത്തി. ഇതേ മാഗസിന്‍ തന്നെ മുന് ഐറിഷ് ധനമന്ത്രി ബ്രിയാന്‍ ലെനിഹാനെ യൂറോപ്പിലെ ഏറ്റവും മോശം ധനമന്ത്രിയായി തെരഞ്ഞെടുത്തിരുന്നു.

Scroll To Top