Wednesday December 07, 2016
Latest Updates

മൈക്കല്‍ ഡി ഹിഗ്ഗിന്‍സിന് ഫ്രീഡം ഓഫ് ദി സിറ്റി ഓഫ് കോര്‍ക്ക് പുരസ്‌ക്കാരം നല്‍കും

മൈക്കല്‍ ഡി ഹിഗ്ഗിന്‍സിന് ഫ്രീഡം ഓഫ് ദി സിറ്റി ഓഫ് കോര്‍ക്ക് പുരസ്‌ക്കാരം നല്‍കും

കോര്‍ക്ക്:ഐറിഷ് പ്രസിഡണ്ട് മൈക്കല്‍ ഡി ഹിഗ്ഗിന്‍സിന് ഫ്രീഡം ഓഫ് ദി സിറ്റി ഓഫ് കോര്‍ക്ക് പുരസ്‌ക്കാരം നല്‍കും. ഇന്നലെ നടന്ന കൌണ്‍സില്‍ മീറ്റിംഗിലാണ് തീരുമാനം എടുത്തത്. വൈകുന്നേരം നടന്ന കൌണ്‍സില്‍ മീറ്റിംഗില്‍ ഏറെ നേരത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഹിഗ്ഗിന്‍സിന് ഈ അംഗീകാരം നല്‍കാന്‍ തീരുമാനിച്ചത്. മേയര്‍ കാതറിന്‍ ക്ലാന്‍സിയാണ് ഹിഗ്ഗിന്‍സിന് പുരസ്‌ക്കാരം നല്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശം കൌണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ചത്.

തുടര്‍ന്ന് നടന്ന വോട്ടെടുപ്പില്‍ 17 കൌണ്‍സിലര്‍മാര്‍ നിര്‍ദ്ദേശത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. 9 പേരാണ് ഈ നീക്കത്തെ എതിര്‍ത്ത് വോട്ട് ചെയ്തത്. രണ്ട കൌണ്‍സിലര്‍മാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. പ്രസിഡണ്ട് രാഷ്ട്രീയത്തിന് അതീതമായി നില്ക്കുന്ന വ്യക്തിയാണെന്നും അദ്ദേഹത്തിനു പുരസ്‌കാരം നല്കാനുള്ള തീരുമാനം അനുയോജ്യമായിരിക്കുമെന്നും ഡെപ്യൂട്ടി മേയര്‍ എമ്മെറ്റ് ഓ ഹാലൊരന്‍ പറഞ്ഞു.

മനുഷ്യാവകാശ സംരക്ഷണത്തിനായുള്ള പ്രവര്‍ത്തനങ്ങളും കലാ സാംസ്‌കാരിക രംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകളും പരിഗണിച്ചാണ് താന്‍ പ്രസിഡണ്ടിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയതെന്ന് ഒരു ഫൈന്‍ ഗെയ്ല്‍ കൌണ്‍സിലര്‍ പറഞ്ഞു.

അയര്‍ലണ്ടിന്റെ ഇതുവരെയുള്ള ഒന്‍പത് പ്രസിഡന്റുമാരില്‍ 6 പേര്‍ക്കും ഈ പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. വിദേശത്ത് നിന്നുള്ള പ്രമുഖര്‍ക്കും ഈ ഐറിഷ് പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. യു എസ് സെനറ്ററായ ജോണ്‍ മിച്ചല്‍, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡി എന്നിവര്‍ക്കും മുമ്പ് പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്.

Scroll To Top