Tuesday December 06, 2016
Latest Updates

മേരി ബക്കര്‍ ഡണ്‍ലേരി  മേയര്‍,പ്രതീക്ഷയോടെ കായിക മേഖലയിലെ മലയാളികള്‍

മേരി ബക്കര്‍ ഡണ്‍ലേരി  മേയര്‍,പ്രതീക്ഷയോടെ കായിക മേഖലയിലെ മലയാളികള്‍

ഡബ്ലിന്‍: മേരി ബക്കര്‍ ഡണ്‍ലേരി കൗണ്ടി കൌണ്‍സില്‍ മേയറാകും.ബ്ലാക്ക് റോക്ക് വാര്‍ഡില്‍ നിന്നുള്ള ഫിനഗേല്‍ പാര്‍ട്ടിയുടെ കൌണ്‍സിലറാണ് മേരി ബക്കര്‍. ഫിനഗേല്‍ , ഫിനാഫാള്‍, ഗ്രീന്‍ പാര്‍ട്ടി കൌണ്‍സിലര്‍മാരുടെ പിന്തുണയോടെയാണ് മേരി ബക്കര്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. 

സ്വതന്ത്ര കൌണ്‍സിലറായ വിക്ടര്‍ ബോയ്ഹാന്‍, ലേബര്‍ പാര്‍ട്ടിയുടെ ലെറ്റി മക്കാര്‍ത്തി എന്നിവരെ പിന്തള്ളിയാണ് മേരി ബക്കര്‍ മേയറായത്. ഇരുവരും മേയര്‍ സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു. 40 അംഗ കൌണ്‍സിലില്‍ മേരി ബക്കര്‍ 22 വോട്ടുകള്‍ നേടി. സ്വതന്ത്രനായ ബോയ്ഹാന്‍ 11 വോട്ടുകള്‍ നേടിയപ്പോള്‍ ലേബര്‍ പ്രതിനിധി ലെറ്റി മക്കാര്‍ത്തിക്ക് 7 വോട്ടുകള്‍ മാത്രമേ നേടാനായുള്ളൂ. 

ബ്ലാക്ക് റോക്ക് പ്രദേശത്തെ മലയാളികളുടെ പിന്തുണ ലോക്കല്‍ തിരഞ്ഞെടുപ്പില്‍ മേരിയ്ക്ക് ലഭിച്ചിരുന്നു.ബ്ലാക്ക് റോക്കില്‍ വോട്ടേഴ്‌സ് രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിക്കാന്‍ മലയാളികള്‍ക്ക് ആവശ്യമായ സഹകരണങ്ങള്‍ നല്കിയ മേരി ബക്കര്‍ ,രജിസ്‌ട്രേഷന്‍ പ്രോഗ്രാം നടന്ന ദിവസം മുഴുവന്‍ ബ്ലാക്ക്‌റോക്ക് മലയാളികളോടൊപ്പം ചിലവഴിക്കാന്‍ സമയം കണ്ടെത്തിയിരുന്നു.

താന്‍ വിജയിച്ചാല്‍ മലയാളികള്‍ക്ക് ക്രിക്കറ്റ് പിച്ച് അടക്കമുള്ള കായിക സൌകര്യങ്ങള്‍ കണ്ടെത്തുന്നതിനായി പരമാവധി പ്രയത്‌നിക്കുമെന്നു ജോബിന്‍ ദേവസിക്കുട്ടി അടക്കമുള്ള കായികതാരങ്ങള്‍ അടങ്ങിയ നിവേദക സംഘത്തിന് മേരി ബക്കര്‍ ഉറപ്പു നല്‍കിയിരുന്നു.ബാഡ്മിന്ടന്‍,ക്രിക്കറ്റ്,ഫുട്‌ബോള്‍ ,എന്നിവയടക്കമുള്ള കായികവിനോദങ്ങളില്‍ ഡണ്‍ലേരി മേഖലയില്‍ കാര്യമായ സ്വാധീനം മലയാളികള്‍ക്കുണ്ട്.പുതിയ മേയറുടെ വാഗ്ദാനം ഇവര്‍ക്കൊക്കെ പ്രതീക്ഷയുണര്‍ത്തുന്നു.

കൌണ്‍സില്‍ ഉപാധ്യക്ഷനായി ഫിനാഗേല്‍ അംഗമായ ബ്രിയാന്‍ മര്‍ഫി തെരഞ്ഞെടുക്കപ്പെട്ടു. മേയര്‍ തെരഞ്ഞെടുപ്പില്‍ മേരി ബക്കര്‍ക്ക് ലഭിച്ച സമാനമായ പിന്തുണ മര്‍ഫിക്കും ലഭിച്ചു. തന്നെ എല്‍പ്പിച്ച ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ മുഴുവന്‍ സമയവും താന്‍ സജീവമായി രംഗത്തുണ്ടാകുമെന്ന് മേരി ബക്കര്‍ പറഞ്ഞു. ജൂലൈ ആദ്യവാരം മേരി ബക്കര്‍ അധികാരമേല്‍ക്കും.

Scroll To Top