Saturday December 10, 2016
Latest Updates

മേധാ പട്കര്‍ മുംബൈയില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി ,രാഹൂലിനെതിരെ കുമാര്‍ വിശ്വാസ്

മേധാ പട്കര്‍ മുംബൈയില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി ,രാഹൂലിനെതിരെ കുമാര്‍ വിശ്വാസ്

ന്യൂഡല്‍ഹി: ലോക പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയായി മുംബൈ നോര്‍ത്ത് ഈസ്റ്റ് മണ്ഡലത്തില്‍ നിന്നും അടുത്ത തിരഞ്ഞെടുപ്പില്‍ ലോകസഭയിലെയ്ക്ക് മത്സരിക്കും.

ആം ആദ്മി പാര്‍ട്ടി ലോക്‌സഭാ തിരഞ്ഞെടുപ്പിനായിപ്രഖ്യാപിച്ച ആദ്യ വട്ട സ്ഥാനാര്‍ഥികളുടെ പട്ടികയിലാണ് മേധാ പട്കര്‍ ഉള്‍പ്പെട്ടിട്ടുള്ളത്.സുസ്ഥിര പരിസ്ഥിതിയ്ക്ക് വേണ്ടി നിലകൊള്ളുന്ന മേധയുടെ സ്ഥാനര്‍ഥിത്വം പരക്കെ സ്വാഗതം ചെയ്യപ്പെട്ടു.

മുമ്പ് സൂചന ഉയര്‍ന്നതുപോലെ രാഹുല്‍ ഗാന്ധിക്കെതിരെ കുമാര്‍ വിശ്വാസ് മത്സരിക്കും. മുതിര്‍ന്ന നേതാവ് അരവിന്ദ് കേജ്‌രിവാള്‍ മത്സരിക്കുന്ന കാര്യം പിന്നീട് വ്യക്തമാക്കും എന്നാണ് പാര്‍ട്ടി നിലപാട്.

മന്ത്രിമാരായ കപില്‍ സിബലിനെതിരെ മാധ്യമ പ്രവര്‍ത്തകനായ അഷുതോഷും, സല്‍മാന്‍ ഖുര്‍ഷിദിനെതലരെ മുകേഷ് ത്രിപാഠിയും മത്സരിക്കും. മഹാരാഷ്ട്രയില്‍ നിന്നും മീന സന്യാല്‍ മത്സരിക്കും.
പാര്‍ട്ടി യോഗത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

നരേന്ദ്ര മോഡി മത്സരിക്കുന്ന മണ്ഡലം നേരത്തെ തന്നെ പ്രഖ്യാപിക്കണമെന്നും എ.എ.പി ആവശ്യപ്പെട്ടു.എ പി പി മോഡിയെ നേരിട്ടെതിര്‍ക്കാനുള്ള തയാറെടുപ്പിലാണ്

Scroll To Top