Saturday December 03, 2016
Latest Updates

മെസിയ്ക്ക് ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം :മാര്‍ക്കറ്റിംഗ് വിപണന തന്ത്രമെന്ന് മറഡോണ 

മെസിയ്ക്ക് ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം :മാര്‍ക്കറ്റിംഗ് വിപണന തന്ത്രമെന്ന് മറഡോണ 

റിയോ ഡി ജനീറോ: ലയണല്‍ മെസ്സിക്ക് ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം നല്‍കിയ തീരുമാനം തെറ്റായിപ്പോയെന്ന്  ഡീഗോ മാറഡോണ . ഫിഫയുടെ മാര്‍ക്കറ്റിങ് തന്ത്രത്തിന്റെ ഭാഗമായാണ് മെസ്സിക്ക് പുരസ്‌കാരം നല്‍കിയത് എന്നായിരുന്നു മാറഡോണയുടെ വിമര്‍ശം. 

മെസ്സി ആദരിക്കപ്പെടേണ്ട താരം തന്നെയാണ്. എന്നാല്‍, വിപണനതന്ത്രത്തിന്റെ ഭാഗമായി ഒരു താരത്തിന് അയാള്‍ക്ക് അര്‍ഹതപ്പെടാത്തൊരു പുരസ്‌കാരം നല്‍കുന്നത് ശരിയായ കാര്യമല്ലെന്ന് ഒരു ടി.വി. ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മാറഡോണ പറഞ്ഞു. ഹോളണ്ടിന്റെ ആര്യന്‍ റോബന്‍, കൊളംബിയയുടെ ഹാമെസ് റോഡ്രിഗസ്, ജര്‍മനിയുടെ തോമസ് മുള്ളര്‍ എന്നിവരെ പിന്തള്ളിയാണ് ഫിഫ മെസ്സിക്ക് ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം നല്‍കിയത്. 

ജര്‍മനിക്കെതിരായ ഫൈനലിന്റെ പകുതി സമയത്ത് എസ്‌ക്വെല്‍ ലവെസിയെ പിന്‍വലിച്ച് സെര്‍ജിയോ അഗ്യുറോയെ ഇറക്കിയ അര്‍ജന്റീനയുടെ കോച്ച് അലസാന്ദ്രൊ സബെല്ലയുടെ നടപടിയെയും കഴിഞ്ഞ ലോകകപ്പില്‍ ടീമിനെ പരിശീലിപ്പിച്ച മാറഡോണ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. അഗ്യുറോയ്ക്കുവേണ്ടി, വിംഗില്‍ നല്ല പ്രകടനം കാഴ്ചവച്ച ലവെസിയെ പിന്‍വലിച്ചത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ലവെസിയെ പോലെ വിംഗിലൂടെ സമ്മര്‍ദം ചെലുത്താന്‍ അഗ്യുറോയ്ക്ക് കഴിഞ്ഞില്ല. ഈ ടൂര്‍ണമെന്റില്‍ അത്ര മികച്ച ഫോമിലായിരുന്നില്ല അഗ്യുറോമാറഡോണ പറഞ്ഞു.

Scroll To Top