Saturday December 10, 2016
Latest Updates

മെസിയോ? ഫിലിപ്പ് ലാമോ? മാരക്കാനയില്‍ കപ്പ് ഉയര്‍ത്തുന്ന താരം ആര്

മെസിയോ? ഫിലിപ്പ് ലാമോ? മാരക്കാനയില്‍ കപ്പ് ഉയര്‍ത്തുന്ന താരം ആര്

മാരക്കാനയില്‍ ലോകം കാത്തിരിക്കുന്ന പോരാട്ടം ഇന്ന്. ലോകകപ്പ് ഫൈനലില്‍ ജര്‍മനിയും അര്‍ജന്റീനയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30 നാണ് മാരക്കാനയില്‍ ഫൈനലിനുള്ള വിസില്‍ മുഴങ്ങുക. ഒരു മാസം നീണ്ട പോരാട്ടത്തിനൊടുവില്‍ കപ്പ് ഉയര്‍ത്തുന്നത് ആരാകും മെസിയോ ഫിലിപ്പ് ലാമോ എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ കൂടി മാത്രമേ അവശേഷിക്കുന്നുള്ളൂ. പെലെ മറഡോണ തുടങ്ങിയ ഇതിഹാസ താരങ്ങള്‍ക്കൊപ്പം ഇടം നേടാനുള്ള സുവര്‍ണാവസരമാണ് മെസിയെ തേടി വന്നിരിക്കുന്നത്.

24 വര്‍ഷങ്ങള്‍ക്ക് ശേഷം അര്‍ജന്റീന ഫൈനല്‍ കാണുന്നത് തന്റെ നേതൃത്വത്തിലാണ് എന്നതും മെസിക്ക് അഭിമാനാര്‍ഹമായ നേട്ടമാണ്. 1986, 90 ലോകകപ്പുകളിലും അര്‍ജന്റീനയും ജര്‍മനിയും ഫൈനലില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. 86 ല്‍ വിജയം അര്‍ജന്റീനയ്ക്ക് ഒപ്പവും 90 ല്‍ ജര്‍മനിക്ക് ഒപ്പവും നിന്നു. ഈ ടൂര്‍ണമെന്റിലെ ഏറ്റവും സന്തുലിതമായ ടീമാണ് ജര്‍മനി.മുള്ളറും ക്രൂസും ഫിലിപ്പ് ലാമും എല്ലാം ജര്‍മന്‍ ആക്രമണ നിരയുടെ കരുത്തന്മാരാണ്.

മെസി എന്ന സൂപ്പര്‍ താരം തന്നെയാണ് അര്‍ജന്റീനയുടെ തുറുപ്പ് ചീട്ട്. ആതിഥേയരായ ബ്രസീലിന്റെ പിന്തുണ ജര്‍മനിക്കയിരിക്കും. ഒന്നിനെതിരെ ഏഴു ഗോളുകള്‍ക്ക് ജര്‍മനിയില്‍ നിന്ന് പരാജയം ഏറ്റുവാങ്ങിയെങ്കിലും തങ്ങളുടെ മണ്ണില്‍ നിന്ന് ആജന്മ ശത്രുക്കളായ അര്‍ജന്റീന കപ്പ് ഉയര്‍ത്തുന്നത് ബ്രസീലുകാര്‍ക്ക് സഹിക്കാനാകില്ല.

Scroll To Top