Thursday December 08, 2016
Latest Updates

മെഴ്‌സിഡസ് ബെന്‍സില്‍  തെണ്ടാന്‍ നടക്കുന്നവര്‍ 

മെഴ്‌സിഡസ് ബെന്‍സില്‍  തെണ്ടാന്‍ നടക്കുന്നവര്‍ 

കൈക്കുഞ്ഞുമായി ഭിക്ഷ യാചിക്കുന്ന ഗര്‍ഭിണിയായ യുവതി, ആരുടേയും മനസുലയ്ക്കുന്ന കാഴ്ചയാണിത്. എന്നാല്‍ ഇത്തരക്കാര്‍ക്ക് പണം നല്‍കുന്നതിനു മുമ്പ് ഒന്ന് ചിന്തിക്കുക. കാരണം മെഴ്‌സിഡസ് ബെന്‍സില്‍ നടന്നു തെണ്ടുന്നവരും ഇക്കൂട്ടര്‍ക്കിടയിലുണ്ട്. അമേരിക്കയിലെ കാലിഫോര്‍ണിയയിലെ ഈസ്റ്റ് ലേക്ക് വില്ല്‌ലേജിലാണ് സംഭവം. 

ഈ മേഖലയിലെ ഒരു തിരക്കേറിയ ഷോപ്പിംഗ് മാളിന് മുന്നില്‍ നിന്ന് ഭിക്ഷ യാചിക്കുകയായിരുന്ന ഗര്‍ഭിണിയായ യുവതിയെ വഴിയാത്രക്കാരിയായ മെലിസ സ്മിത്ത് എന്ന യുവതി നിരീക്ഷിച്ച് കള്ളത്തരം കണ്ടുപിടിക്കുകയായിരുന്നു. ഭിക്ഷ യാചിച്ച് കൊണ്ടിരുന്ന യുവതി  ലക്ഷക്കണക്കിന് ഡോളര്‍ വിലയുള്ള ആഡംബര കാറില്‍ കയറി പോകുന്നത് കണ്ടതായി മെലിസ പറഞ്ഞു. ഇതേതുടര്‍ന്ന് മെലിസ തന്റെ കാറില്‍ ഭിക്ഷ യാചിച്ചു കൊണ്ടിരുന്ന യുവതിയുടെ കാറിനെ പിന്തുടര്‍ന്നു. 

ഭിക്ഷാടക യുവതി തന്റെ ആഡംബര കാറിലിരുന്നു ജനങ്ങളെ പറ്റിച്ചതിന്റെ ആഹ്ലാദത്തില്‍ ചിരിക്കുകയും പണം എണ്ണുന്നതും കണ്ടതായി കള്ളം പൊളിച്ച യുവതി പറഞ്ഞു. തട്ടിപ്പുകാരിയുടെ കാമുകനും കാറിലുണ്ടായിരുന്നു. യുവതി ഇവരെ രഹസ്യക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. സംഭവം അമേരിക്കയിലെ പ്രമുഖ ചാനലായ എബിസി ന്യൂസ് പുറത്തുവിട്ടു. എബിസി ന്യൂസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആയിരക്കണക്കിന് പേര്‍ ഇതിനകം ഷെയര്‍ ചെയ്തുകഴിഞ്ഞു

Scroll To Top