Saturday December 03, 2016
Latest Updates

മെല്‍ബണ്‍ രൂപതയ്ക്ക് പ്രാര്‍ഥനാനിര്‍ഭരമായ തുടക്കമായി; മാര്‍ ബോസ്‌കോ പുത്തൂര്‍ സ്ഥാനാരോഹണം ചെയ്തു

മെല്‍ബണ്‍ രൂപതയ്ക്ക് പ്രാര്‍ഥനാനിര്‍ഭരമായ തുടക്കമായി; മാര്‍ ബോസ്‌കോ പുത്തൂര്‍ സ്ഥാനാരോഹണം ചെയ്തു

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ ആയിരക്കണക്കായ സീറോമലബാര്‍ സഭാ വിശ്വാസികളുടെ കൃതജ്ഞതാ സ്‌തോസ്ത്ര പ്രാര്‍ഥനകള്‍ക്കിടയില്‍ പുതിയതായി പ്രഖ്യാപിക്കപ്പെട്ട മെല്‍ബണ്‍ രൂപതയുടെ ഔദ്യോഗികമായ ഉദ്ഘാടനവും മെല്‍ബണ്‍ രൂപതാ ബിഷപ്പായി നിയമിതനായ ഫാ.ബോസ്‌കോ പുത്തൂരിന്റെ സ്ഥാനാരോഹണ ചടങ്ങും പ്രൌഡഗംഭീരമായ ചടങ്ങുകളോടെ മെല്‍ബണ്‍ സെന്റ് പാട്രിക് കത്തീഡ്രല്‍ ദേവാലയത്തില്‍ നടത്തപ്പെട്ടു.

ഓസ്‌ട്രേലിയന്‍ സമയം വൈകിട്ട് 7 മണിക്ക് ആരംഭിച്ച സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിച്ചു.

മെല്‍ബണ്‍ ആര്‍ച്ച്ബിഷപ് ഡോ.ഡെന്നിസ് ഹാര്‍ട്ട് ചടങ്ങിന് . സ്വാഗതം ആശംസിച്ചു.. നിയുക്ത വികാരി ജനറാള്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി ഓസ്‌ട്രേലിയയിലെ അപ്പസ്‌തോലിക് നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ. പോള്‍ ഗാലഗറെ മാര്‍പാപ്പയുടെ കല്പന വായിക്കാന്‍ ക്ഷണിച്ചു.പേപ്പല്‍ ബൂള വായനയ്ക്കുശേഷം ആര്‍ച്ച്ബിഷപ് ഗാലഗറും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും ചേര്‍ന്നു സ്ഥാനാരോഹണത്തിന്റെ അടയാളമായി മാര്‍ ബോസ്‌കോ പുത്തൂരിനെ ഔദ്യോഗിക പീഠത്തിലേക്ക് ആനയിച്ചു.

സ്ഥാനാരോഹണത്തെത്തുടര്‍ന്ന് നടന്ന ആഘോഷ പൂര്‍വമായ ദിവ്യബലിയില്‍ ബിഷപ് മാര്‍ ബോസ്‌കോ പുത്തൂര്‍ മുഖ്യകാര്‍മികത്വം വഹിച്ചു.കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി വചനസന്ദേശം നല്‍കി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സീറോ മലബാര്‍ സമൂഹത്തിനു ലഭിക്കാതിരുന്ന സൗഭാഗ്യമാണ് പുതിയ രൂപതയിലൂടെ ഓസ്‌ട്രേലിയയിലെ പ്രത്യേകിച്ച് മെല്‍ബണിലെ മാര്‍ത്തോമ്മാ ക്രൈസ്തവ സമൂഹത്തിന് ലഭിച്ചിരിക്കുന്നതെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. തങ്ങളുടെ ആചാരാനുഷ്ടാനങ്ങളും വിശ്വാസ പാരമ്പര്യവും ലോകത്തെവിടെയും കാത്ത് സൂക്ഷിക്കുന്ന സീറോമലബാര്‍ സഭയ്ക്ക് ഓസ്‌ട്രേലിയയിലെ പുതിയ സഭയുടെ രൂപീകരണം വഴിതെളിക്കയെട്ടെയെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ്  ആശംസിച്ചു.

ഇന്ത്യയിലെയും ഓസ്‌ട്രേലിയയിലെയും മെത്രാന്മാരും വൈദികരും സഹകാര്‍മികരായിരുന്നു. ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജേക്കബ് തൂങ്കുഴി, മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ബിഷപ്പുമാരായ മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ പോള്‍ ആലപ്പാട്ട്, ഡോ.പോള്‍ മയ്പാന്‍, ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് എന്നിവരടക്കമുള്ള ഒന്‍പത് മെത്രാന്മാര്‍ ശുശ്രൂഷകളില്‍ പങ്കെടുത്തു. ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളിലെ 22 മെത്രാന്മാരും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു..

ഇന്ത്യയില്‍ നിന്നും 75 വൈദികരും രണ്ടായിരത്തോളം സീറോ മലബാര്‍ സഭാ വിശ്വാസികളും ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.തുടര്‍ന്ന് സ്‌നേഹവിരുന്നുമുണ്ടായിരുന്നു.

സീറോ മലബാര്‍ വിശ്വാസികള്‍ക്കായുള്ള മാര്‍തോമാശ്ലീഹായുടെ മെല്‍ബണ്‍ രൂപത എന്നറിയപ്പെടുന്ന പുതിയ രൂപതയുടെ ആസ്ഥാനം മെല്‍ബണിലെ മിഖേലമാണ്.ന്യൂസിലന്‍ഡിലെ അപ്പസ്‌തോലിക് വിസിറ്റേറ്ററുടെ ചുമതലയും മാര്‍ ബോസ്‌കോ പുത്തൂര്‍ ഏറ്റെടുത്തു.

സീറോ മലബാര്‍ സഭയുടെ 31ാമത്തെയും ഇന്ത്യയ്ക്കു പുറത്തെ രണ്ടാമത്തെയും രൂപതയാണു മെല്‍ബണ്‍.mel abhimel pristsmel accan

Scroll To Top