Saturday December 03, 2016
Latest Updates

മെല്‍ബണ്‍ നീലക്കടലാക്കണം; ആരോധകരോട് ധോണി

മെല്‍ബണ്‍ നീലക്കടലാക്കണം; ആരോധകരോട് ധോണി
ബംഗ്ലാദേശിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം നടക്കുന്ന എംഎസ്ജി സ്റ്റേഡിയം നീലക്കടലാക്കണമെന്ന് ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി. ഇതുവരെയുള്ള മത്സരങ്ങളിലെല്ലാം കാണികള്‍ ടീം ഇന്ത്യയ്ക്ക് മികച്ച പിന്തുണ നല്‍കി. ആരാധകരുടെ പിന്തുണ വലിയ ഊര്‍ജ്ജമായിരുന്നു. മെല്‍ബണിലും ആ പിന്തുണ പ്രതീക്ഷിക്കുന്നുവെന്ന് ധോണി പറഞ്ഞു.
നാളെ രാവിലെ ഇന്ത്യന്‍ സമയം രാവിലെ 9 മണിക്കാണ് ഇന്ത്യബംഗ്ലാദേശ് ക്വാര്‍ട്ടര്‍ മത്സരം.
സ്റ്റേഡിയത്തില്‍ എത്തുന്നവര്‍ ആരെ പിന്തുണയ്ക്കുന്നു എന്നത് താന്‍ കാര്യമാക്കുന്നില്ലെന്ന് ബംഗ്ലാദേശ് നായകന്‍ മോര്‍ടാസ പറഞ്ഞു. മെല്‍ബണില്‍ ഉള്ളവര്‍ ആരും കളി കാണാന്‍ സ്റ്റേഡിയത്തില്‍ എത്താതിരിക്കരുത്. ഇത് അവസാന അവസരമാണ്. ആരാധകരുടെ പിന്തുണയാണ് ഏതൊരു ടീമും ആഗ്രഹിക്കുന്നത്. തങ്ങളെ പിന്തുണക്കാനും നിരവധി പേര്‍ എംഎസ്ജി സ്റ്റേഡിയത്തില്‍ എത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു
Scroll To Top