Tuesday December 06, 2016
Latest Updates

മെറ്റേണിറ്റി ലീവ് ആവശ്യപ്പെട്ട ജീവനക്കാരിയെ അധിക്ഷേപിച്ച തൊഴിലുടമയ്ക്ക് ഡബ്ലിന്‍ കോടതി 80,000 യൂറോ പിഴ ശിക്ഷ വിധിച്ചു

മെറ്റേണിറ്റി ലീവ് ആവശ്യപ്പെട്ട ജീവനക്കാരിയെ അധിക്ഷേപിച്ച തൊഴിലുടമയ്ക്ക് ഡബ്ലിന്‍ കോടതി 80,000 യൂറോ പിഴ ശിക്ഷ വിധിച്ചു

ഡബ്ലിന്‍: മെറ്റേണിറ്റി ലീവ് ആവശ്യപ്പെട്ട് എത്തിയ ജീവനക്കാരിയെ ആക്ഷേപിച്ച തൊഴിലുടമയ്ക്ക് 80,000 യൂറോ പിഴ. അധിക്ഷേപിക്കലിനും , വിവേചനപരമായി പെരുമാറിയതിന്റെയും പേരില്‍ ഈക്വാലിറ്റി ട്രിബ്യൂണലാണ് ശിക്ഷ വിധിച്ചത്. മെറ്റേണിറ്റി ലീവ് എടുത്ത യുവതിയുടെ ശമ്പളം വെട്ടിക്കുറച്ചത് ഉള്‍പ്പെടെയുള്ള നടപടികള്‍ നടന്നതായി ട്രിബ്യൂണല്‍ കുണ്ടെത്തി. മൂന്നാമത്തെ കുട്ടിയെ ഗര്‍ഭിണിയായി ചെന്ന ലിസാ മുള്ളന്‍ എന്ന യുവതിയോടായിരുന്നു തൊഴിലുടമയുടെ മോശം പെരുമാറ്റം. 2009 ലായിരുന്നു ഇവര്‍ മൂന്നാം തവണയും അമ്മയായത്.

കമ്പനിയിലെ ഫിനാന്‍സ് കണ്‍ട്രോളറായിരുന്ന ലിസ തന്റെ തൊഴിലുടമയോട് 2009 നവംബറിലാണ് മെറ്റേണിറ്റി ലീവിനായി ആവശ്യപ്പെട്ടത്. ഇതിന് മുമ്പ് ജൂലൈയില്‍ തൊഴിലുടമ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് ലിസ ഒരു തവണ ഗര്‍ഭഛിദ്രം നടത്തിയിരുന്നു. ഇതിന് പിന്നാലെ വീണ്ടും ഗര്‍ഭിണിയായ വിവരം അറിഞ്ഞതിന് പിന്നാലെ ഇവര്‍ അവരുടെ സഹോദരന്റെ സാന്നിദ്ധ്യത്തില്‍ ലിസയോട് മോശമായി പെരുമാറിക്കളഞ്ഞു. ഇതിനെതിരേയാണ് ലിസ കോടതിയെ സമീപിച്ചത്. തന്റെ ഗര്‍ഭഛിദ്രം സംബന്ധിച്ച കാര്യങ്ങള്‍ ചില ഇടപാടുകാരുമായി തൊഴിലുടമ സംസാരിക്കുന്നത് താന്‍ കേട്ടതായും ലിസ കോടതിയില്‍ മൊഴി നല്‍കിയിരുന്നു.

തൊഴിലുടമയുടെ ഈ ഞെട്ടിക്കുന്ന കമന്റ് കേട്ടയാളാണ് ലിസയോട് കോടതിയില്‍ പോകാന്‍ നിര്‍ദേശം നല്‍കിയത്. പിന്നീട് ഇക്കാര്യം തൊഴിലുടമയോട് ലിസ ചോദിച്ചപ്പോള്‍ അങ്ങിനെ താന്‍ ചെയ്യുമോയെന്നാണ് തൊഴിലുടമ ചോദിച്ചത്. മെറ്റേണിറ്റി ലീവ് നേടി ലിസ ഓഫീസ് വിട്ടതിന് പിന്നാലെ തൊഴിലുടമ ആ സ്ഥാനത്ത് മറ്റൊരാളെ കണ്ടെത്തി.

മൂന്ന് കുട്ടികളായതോടെ ലിസ ജോലിക്ക് വരുമോയെന്ന് തനിക്ക് സംശയമായിപ്പോയെന്നാണ് ഇക്കാര്യത്തില്‍ തൊഴിലുടമയുടെ പ്രതികരണം. താന്‍ തൊഴിലിനായി മടങ്ങിയെത്തുമെന്ന് നേരത്തേ ലിസ തൊഴിലുടമയോട് പറഞ്ഞിരുന്നു. എന്നാല്‍ തിരികെ ജോലിയില്‍ എത്തിയപ്പോള്‍ കമ്പനി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു കഴിഞ്ഞതിനാ ഫിനാന്‍്യല്‍ കണ്‍ട്രോളര്‍ പദവിയല്ല ഇനി ചെയ്യേണ്ടതെന്നും ആഴ്ചയില്‍ എട്ടു മണിക്കൂര്‍ അധികജോലി ചെയ്യേണ്ടതും 40 ശതമാനം ശമ്പളം കുറഞ്ഞതുമായ ജോലിയാണ് നല്‍കിയത്. എന്നാല്‍ ലിസ ഇത് സമ്മതിക്കാതെ വന്നതോടെയാണ് പ്രശ്‌നമായത്.

Scroll To Top