Sunday December 04, 2016
Latest Updates

മെയ് 11 ന് ആയിരങ്ങള്‍ സൈക്കിളില്‍ സഞ്ചരിച്ച് ഡബ്ലിനിലെത്തും:ജിറോ ഡി ഇറ്റാലിയയെ വരവേല്ക്കാന്‍ അയര്‍ലണ്ട് ഒരുങ്ങി 

മെയ് 11 ന് ആയിരങ്ങള്‍ സൈക്കിളില്‍ സഞ്ചരിച്ച് ഡബ്ലിനിലെത്തും:ജിറോ ഡി ഇറ്റാലിയയെ വരവേല്ക്കാന്‍ അയര്‍ലണ്ട് ഒരുങ്ങി 

ഡബ്ലിന്‍: ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കങ്ങളില്‍ ഒന്നായ ജിറോ ഡി ഇറ്റാലിയ ഡബ്ലിനില്‍ എത്തുന്നു. ഒന്നരലക്ഷം പേര്‍ സൈക്കിളില്‍ സഞ്ചരിച്ച് എത്തുന്ന ഈ കായിക മാമാങ്കം ബെല്‍ഫാസ്റ്റില്‍ നിന്ന് മെയ് 9 നാണ് ആരംഭിക്കുന്നത്. അയര്‍ലണ്ടിലെ ജനങ്ങള്‍ക്ക് ഈ സൈക്ക്‌ലിംഗ് നേരിട്ട് കാണാനുള്ള അവസരമാണ് ഒരുങ്ങുന്നത്. വിവിധ ഇടങ്ങളിലായി ലക്ഷക്കണക്കിന് ആളുകള്‍ സൈക്ക്‌ലിംഗിന് നേരിട്ട് സാക്ഷ്യം വഹിക്കുമ്പോള്‍ ടെലിവിഷനിലൂടെ 770 മില്യന്‍ ആളുകള്‍ പരിപാടി കാണുമെന്നാണ് റിപ്പോര്‍ട്ട്. 

ജിറോയുടെ മൂന്നാം ദിവസമായ മെയ് 11 നാണ് റാലി അമാഗില്‍ നിന്നും പുറപ്പെട്ട് ഡബ്ലിനില്‍ എത്തുന്നത്.11.45 ന് പുറപെടുന്ന സൈക്കിള്‍ റാലി ഫോര്‍ക്ക് ഹില്‍,ഡണ്‍ഡാല്‍ക്ക് ,സ്വോര്‍ഡ്‌സ് വഴി സഞ്ചരിച്ച് 4 മണിയോടെ ഡബ്ലിനിലെ അപ്പര്‍ മെറിയോണ്‍ സ്ട്രീറ്റില്‍ എത്തും .റാലി കടന്നു വരുന്ന വഴികള്‍ മുഴുവന്‍ തീം കളറായ പിങ്ക് നിറത്താല്‍ വര്‍ണ്ണാഭമാക്കും. 

ലോകത്തെ പ്രമുഖ സൈക്ക്‌ലിംഗ് താരങ്ങള്‍ പങ്കെടുക്കുന്ന കായിക മാമാങ്കമാണിത് . നോര്‍ത്തേന്‍ അയര്‍ലണ്ടില്‍ ബെല്‍ഫാസ്റ്റ് സിറ്റി സെന്റര്‍ മുതല്‍ ടൈറ്റാനിക് ക്വാര്‍ട്ടര്‍ വരെയാണ് സൈക്ക്‌ലിംഗ്. മെയ് 8 വ്യാഴാഴ്ച ബെല്‍ഫാസ്റ്റ് സിറ്റി ഹാളില്‍ സൈക്ക്‌ലിംഗ് താരങ്ങളെ പരിചയപ്പെടുത്തുന്ന ‘മീറ്റ് ദി റൈഡേഴ്‌സ്’ എന്ന പരിപാടിയോട് കൂടിയാണ് ജിറോ ഡി ഇറ്റാലിയ ആരംഭിക്കുക. തുടര്‍ന്ന് വരുന്ന ദിവസങ്ങളില്‍ സൈക്ക്‌ലിംഗ് ആരംഭിക്കും. ആദ്യ രണ്ടു ദിവസവും നോര്‍ത്തേന്‍ അയര്‍ലണ്ടില്‍ ആയിരിക്കും റാലി.ബെല്‍ഫാസ്റ്റില്‍ നിന്ന് ആരംഭിച്ച് ബാല്ലിമേണ, ബല്ലിമണി, പോര്‍ട്ട്‌റഷ്, ബുഷ്മില്‍, ബല്ലികാസില്‍, ലെയ്ന്‍, കാരിക്ക്‌ഫെര്‍ഗൂസ് എന്നിവടങ്ങളില്‍ സഞ്ചരിച്ച് തിരികെ ബെല്‍ഫാസ്റ്റില്‍ തന്നെ സമാപിക്കും. ഇതിനിടയില്‍ സൈക്ക്‌ലിംഗ് താരങ്ങള്‍ 200 കിലോമീറ്ററോളം സഞ്ചരിക്കും. 

അയര്‍ലണ്ടില്‍ മൂന്നാം ദിവസത്തെ പര്യടനത്തില്‍ അര്‍മാഗിലെ കത്ത്രീടലില്‍ നിന്ന് ആരംഭിച്ച് ഡബ്ലിനില്‍ സമാപിക്കും. 


ടൂര്‍ ഡെ ഫ്രാന്‍സ് വിജയിയായ ക്രിസ് ഫ്രൂം ഉള്‍പ്പെടെയുള്ള ലോകപ്രശസ്ത സൈക്ലിംഗ് താരങ്ങള്‍ ജിറോ ഡി ഇറ്റാലിയയില്‍ പങ്കെടുക്കുന്നുണ്ട്. ജിറോ ഡി ഇറ്റാലിയയിലെ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍ വിന്‍സെന്‍സൊ നിബാലി, കേഡല്‍ ഇവാന്‍സ്, കാര്‍ലോസ്, മൈക്കലെ സ്‌കാര്‍പോണി തുടങ്ങിയ പ്രമുഖ താരങ്ങളും ഇത്തവണ ജിറോ ഡി ഇറ്റാലിയയില്‍ പങ്കെടുക്കുന്നുണ്ട്. വാരാന്ത്യങ്ങളില്‍ സൈക്കിളില്‍ വിവിധ രാജ്യങ്ങളിലൂടെ സഞ്ചരിച്ച് റാലി ജൂണ്‍ 1 ന് സമാപിക്കും. 

Scroll To Top