Tuesday December 06, 2016
Latest Updates

മെട്രോ യുവത്വം എന്ന ഇമേജ് മാറ്റാന്‍ ഫഹദ് ഫാസില്‍ ഗ്രാമീണനാകുന്നു

മെട്രോ യുവത്വം എന്ന ഇമേജ് മാറ്റാന്‍ ഫഹദ് ഫാസില്‍ ഗ്രാമീണനാകുന്നു

സിനിമയില്‍ വന്നത് മുതല്‍ ഫഹദ് ഫാസില്‍ കൂടുതലായും മെട്രോ യുവത്വത്തിന്റെ പ്രതീകമായ വേഷങ്ങളാണ് അവതരിപ്പിച്ചത്. അപൂര്‍വമായി ഒന്നോ രണ്ടോ ചിത്രങ്ങളില്‍ മാത്രമാണ് ഫഹദ് ഗ്രാമീണന്റെ വേഷത്തില്‍ അഭിനയിച്ചിട്ടുള്ളത്. ഏറ്റവും പുതിയതായി അഭിനയിക്കുന്ന ചിത്രത്തില്‍ ഫഹദ് ഗ്രാമീണന്റെ വേഷത്തില്‍ അഭിനയിക്കുന്നു.

കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് ചിത്രം ആമേന്റെ സഹസംവിധായകന്‍ രതീഷ് കുമാര്‍ ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രത്തിലാണ് ഫഹദ് ഗ്രാമീണന്റെ വേഷത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിനു പേരിട്ടിട്ടില്ല. പി.എസ്.റഫീക് തിരക്കഥ രചിക്കുന്ന ചിത്രം ഹാസ്യത്തിന് പ്രാധാന്യം നല്കി ഒരുക്കുന്ന ചിത്രമാണ്. നായിക ഉള്‍പ്പെടെ മറ്റ് താരങ്ങള്‍ ആരൊക്കെയെന്നു തീരുമാനമായിട്ടില്ല. ഈ വര്‍ഷം നവംബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

Scroll To Top