Wednesday December 07, 2016
Latest Updates

മൃഗങ്ങളെ കൂട്ടക്കുരുതി ചെയ്തു; കൊലയാളികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5000 യൂറോ പ്രതിഫലം

മൃഗങ്ങളെ കൂട്ടക്കുരുതി ചെയ്തു; കൊലയാളികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5000 യൂറോ പ്രതിഫലം

ക്ലയര്‍:ബല്‍റ്റാര്‍ഡില്‍ മൃഗങ്ങളെ കൂട്ടക്കുരുതി ചെയ്തവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5000 യൂറോ പ്രതിഫലം നല്‍കുമെന്ന് അയര്‍ലണ്ടിലെ മൃഗസ്‌നേഹികള്‍. കഴിഞ്ഞ ദിവസമാണ് ബല്‍റ്റാര്‍ഡിലെ മലനിരകളില്‍ നിരവധി കുതിരകളെയും പശുക്കളെയും ക്രൂരമായി കൊന്നൊടുക്കിയ സംഭവം പുറത്തറിയുന്നത്.

കുതിരകളുടെയും പശുക്കളുടെയും ചീഞ്ഞളിഞ്ഞ ശരീരം മലയില്‍ കണ്ടെത്തുകയായിരുന്നു. മൃഗങ്ങളുടെ ശരീരങ്ങള്‍ക്ക് രണ്ട് മാസത്തിലധികം പഴക്കമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ആനിമല്‍ റൈറ്റ്‌സ് ആക്ഷാന്‍ നെറ്റ്വര്‍ക്ക് എന്ന സംഘടനയാണ് മൃഗങ്ങളെ കൊന്നോടുക്കിയവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നത്. അയര്‍ലണ്ടില്‍ മൃഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചിരിക്കുകയാണെന്ന് സംഘടനയുടെ വക്താവ് ജോണ്‍ കാര്‍മോഡി പറഞ്ഞു.

Scroll To Top