Wednesday December 07, 2016
Latest Updates

മൂര്‍ഖന്റെ വിഷം ഞരമ്പില്‍ കയറ്റി ലഹരി കണ്ടെത്തിയ യുവാവ് 

മൂര്‍ഖന്റെ വിഷം ഞരമ്പില്‍ കയറ്റി ലഹരി കണ്ടെത്തിയ യുവാവ് 

കൊല്ലം: കഞ്ചാവ് മതിയാകാതെ നാവില്‍ തുമ്പില്‍ മൂര്‍ഖനെക്കൊണ്ട് കൊത്തിച്ച് ലഹരി കണ്ടെത്തുന്ന യുവാവിന് പ്രായം 19 വയസ്. കേരളപുരം വയലിത്തറ പാലവിള ന്യൂ മന്‍സിലില്‍ മാഹിന്‍ഷാ എന്ന 19 കാരനാണ് ഈ പാമ്പിന്‍ ലഹരിയുടെ ഉപയോക്താവ്. സ്‌നേക്ക് ചെയ്തു എന്നാണ് ഈ ലഹരി ഉപയോഗത്തിന്റെ പേര്‍.

കൊച്ചി ഇരുമ്പനത്തുള്ള ടോണി എന്നയാള്‍ മുഖേനയാണ് ഈ പാമ്പ് പ്രയോഗം. ഓരോ കൊത്തിനും 1000 രൂപയാണ് ചാര്‍ജ്. കഞ്ചാവ് ലഹരി മടുത്തപ്പോള്‍ ഇന്റര്‍നെറ്റു വഴി തിരഞ്ഞാണ് പാമ്പ് പ്രയോഗം മാഹിന്‍ കണ്ടെത്തിയത്. 4 തവണ ഇങ്ങനെ പാമ്പിനെക്കൊണ്ട് ലഹരി നുണഞ്ഞതായി മാഹിന്‍ഷാ സമ്മതിച്ചു.

കഞ്ചാവുമായി ബന്ധപ്പെട്ട കേസിലാണ് ഈ പത്തൊന്‍പതുകാരനെ എക്‌സൈസ് ഷാഡോ സംഘം പിടികൂടിയത്. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്. കൊല്ലം സ്വദേശിയായ മാഹിന്‍ഷാ മുര്‍ഖന്റെ വിഷം ഞരമ്പില്‍ കയറ്റിയാണ് ലഹരി കണ്ടെത്തിയിരുന്നത്.

കഞ്ചാവ് ഉപയോഗിച്ചിരുന്ന ഇയാള്‍ അതിന്റെ ലഹരി പോരാഞ്ഞാണ് പാമ്പിനെ നാവിനടിയില്‍ കൊത്തിച്ച് സംതൃപ്തിയടഞ്ഞിരുന്നത്. കുറെ ദിവസങ്ങളായി എക്‌സൈസ് ഷാഡോ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്ന മാഹിന്‍ ഷായെ കേരളപുരത്ത് എ.ടി.എം കൌണ്ടറിന്റെ മുന്നില്‍ നിന്നാണ് പിടികൂടിയത്. രാത്രി എക്‌സൈസ് ഓഫീസില്‍ അബോധാവസ്ഥയിലായ ഇയാളെ ജില്ലാ ആശുപത്രിയിലാക്കുകയായിരുന്നു.

രാവിലെ ബോധം വന്നപ്പോഴാണ് പാമ്പിനെക്കൊണ്ട് കൊത്തിക്കാറുണ്ടെന്നും അതിന്റെ ലഹരിയിലാണ് ബോധം പോയതെന്നും പറഞ്ഞത്. 50 പൊതി കഞ്ചാവും ഇയാളില്‍ നിന്ന് എക്‌സൈസ് സംഘം കണ്ടെടുത്തു.

Scroll To Top