Saturday December 10, 2016
Latest Updates

മൂന്ന് വര്‍ഷത്തിന് ശേഷം വത്തിക്കാനില്‍ അയര്‍ലണ്ട് എംബസി തുറന്നു

മൂന്ന് വര്‍ഷത്തിന് ശേഷം വത്തിക്കാനില്‍ അയര്‍ലണ്ട് എംബസി തുറന്നു

വത്തിക്കാന്‍ സിറ്റി: അയര്‍ലണ്ട് പുതിയ നയതന്ത്ര പ്രതിനിധിയെ വത്തിക്കാനിലേക്ക് അയച്ചു.ഒരു ലൈംഗിക ചൂഷണ കേസില്‍ വത്തിക്കാന്‍ നടത്തിയ അന്വേഷണത്തില്‍ പ്രതിഷേധിച്ച് മൂന്ന് വര്‍ഷം മുമ്പാണ് അയര്‍ലണ്ട് വത്തിക്കാനിലെ എംബസി അടച്ചത്. പിന്നീട് മൂന്ന് വര്‍ഷം വത്തിക്കാനില്‍ അയര്‍ലണ്ടിന്റെ നയതന്ത്ര പ്രതിനിധി ഇല്ലായിരുന്നു. എമ്മ മാഡിഗനാണ് പുതിയ നയതന്ത്ര പ്രതിനിധി. 

വത്തിക്കാനില്‍ എത്തിയ എമ്മ മാഡിഗനെ ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ചു. എമ്മ, മാര്‍പ്പാപ്പയെ അയര്‍ലണ്ട് സന്ദര്‍ശിക്കാന്‍ ക്ഷണിച്ചു. വത്തിക്കാന്‍ ഭരണത്തിലെ രണ്ടാമനായ പിട്രോ പരോളിനുമായും എമ്മ കൂടിക്കാഴ്ച നടത്തി. അയര്‍ലണ്ട് മതസ്വാതന്ത്ര്യമുള്ള രാജ്യമാണ്. മറ്റ് രാജ്യങ്ങളില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ അയര്‍ലണ്ടിന് ആശങ്കയുണ്ടെന്നും അംബാസഡറായി ചുമതലയേറ്റ ശേഷം എമ്മ പറഞ്ഞു. 2011 നവംബറിലാണ് വത്തിക്കാനിലെ അയര്‍ലണ്ട് എംബസി അടച്ചത്. 

സാമ്പത്തിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചൂണ്ടിക്കാട്ടിയാണ് എംബസി അടച്ചതെങ്കിലും ലൈംഗിക ചൂഷണം നടത്തിയതായി ആരോപണ വിധേയരായ പുരോഹിതരെ വത്തിക്കാന്‍ സംരക്ഷിക്കുന്നതില്‍ പ്രതിഷേധിച്ചാണ് അയര്‍ലണ്ട് എംബസി അടയ്ക്കാന്‍ തീരുമാനിച്ചതെന്നാണ് നയതന്ത്ര വൃത്തങ്ങളിലെ സംസാരം. 1996 മുതല്‍ 2006 വരെ നടന്ന ലൈംഗിക ചൂഷണങ്ങളില്‍ ആരോപണ വിധേയരായ പുരോഹിതരെ സംരക്ഷിക്കാന്‍ വത്തിക്കാന്‍ ശ്രമിക്കുന്നുവെന്ന് 2011 ജനുവരിയില്‍ പ്രധാനമന്ത്രി എന്‍ഡ കെന്നി ആരോപിച്ചതോടെയാണ് വത്തിക്കാനുമായുള്ള നയതന്ത്ര ബന്ധം വഷളായത്.

Scroll To Top