Wednesday December 07, 2016
Latest Updates

മൂന്ന് ഡാമുകളുടെ ഉടമസ്ഥാവകാശം കേരളത്തിന് തന്നെയെന്ന് ഉമ്മന്‍ചാണ്ടി

മൂന്ന് ഡാമുകളുടെ ഉടമസ്ഥാവകാശം കേരളത്തിന് തന്നെയെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: കേരളത്തിലെ മൂന്ന് ഡാമുകളുടെ ഉടമസ്ഥാവകാശം തമിഴ്‌നാട് കൈവശപ്പെടുത്തിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി. മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചതാണ് ഇക്കാര്യം. നാഷണല്‍ ഡാം രജിസ്റ്റര്‍ പ്രകാരം ഡാമുകളുടെ ഉടമസ്ഥാവകാശം കേരളത്തിന് തന്നെയാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഇന്നലെ ജമീല പ്രകാശം എംഎല്‍എയാണ് രേഖകള്‍ സഹിതം ഈ വിഷയം സഭയില്‍ ഉന്നയിച്ചത്. പറമ്പിക്കുളം, തുണക്കടവ്, പെരുവാരിപ്പള്ളം എന്നീ ഡാമുകളുടെ ഉടമസ്ഥാവകാശം തമിഴ്‌നാട് കൈവശപ്പെടുത്തിയെന്നാണ് ജമീല പ്രകാശം സഭയെ അറിയിച്ചത്. 2013 ഡിസംബര്‍ 27ന് ചേര്‍ന്ന ഡാം സുരക്ഷാ അതോറിറ്റി യോഗത്തില്‍ തമിഴ്‌നാട് ഈ ഡാമുകള്‍ക്കായി അവകാശവാദം ഉന്നയിക്കുകയും കേരള പ്രതിനിധി എതിര്‍പ്പ് ഉന്നയിക്കാതിരിക്കുകയും ചെയ്തതോടെ ഈ മൂന്ന് ഡാമുകളുടെയും ഉടമസ്ഥാവകാശം കേന്ദ്ര ജലകമ്മീഷന്‍ തമിഴ്‌നാടിന് നല്‍കുകയും ചെയ്‌തെന്നാണ് ജമീല പ്രകാശം സഭയില്‍ ഉന്നയിച്ച ആരോപണം.

എന്നാല്‍ ജല കമ്മീഷന്റെ അടുത്ത യോഗത്തില്‍ കേരളം എതിര്‍പ്പ് ഉന്നയിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ യോഗത്തില്‍ അജണ്ടയില്‍ ഇല്ലാത്ത വിഷയമായാണ് തമിഴ്‌നാട് ഡാമുകളുടെ ഉടമസ്ഥാവകാശം ഉന്നയിച്ചത്. എന്നാല്‍ ഈ വിഷയത്തില്‍ കേരള പ്രതിനിധി വേണ്ടത്ര തയ്യാറെടുപ്പുകള്‍ നടത്താഞ്ഞതിനാല്‍ അന്ന് എതിര്‍പ്പ് ഉന്നയിക്കാന്‍ കഴിഞ്ഞില്ലെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

Scroll To Top