Monday December 05, 2016
Latest Updates

മൂന്ന് ഗാര്‍ഡ സ്റ്റേഷനുകള്‍ വാടകയ്ക്ക് ,വാടക മാസം ,100 യൂറോ 

മൂന്ന് ഗാര്‍ഡ സ്റ്റേഷനുകള്‍ വാടകയ്ക്ക് ,വാടക മാസം ,100 യൂറോ 

ഡബ്ലിന്‍: ഡബ്ലിനിലെ മൂന്ന് മുന്‍ ഗാര്‍ഡ സ്റ്റേഷനുകള്‍ വാടകയ്ക്ക് നല്കി. പ്രതിമാസം വെറും 100 യൂറോ വാടകയ്ക്കാണ് ഈ കെട്ടിടങ്ങള്‍ നല്കിയത്. ലൈവ് ഇന് ഗാര്‍ഡിയന്‍സിനാണ് ഈ സ്റ്റേഷന്‍ കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്കിയത്. സ്റ്റെപ്പ്‌സൈഡ്, ഡാല്‍ക്കെനി, കില്ല്! ഓ ദി ഗ്യാരെജ് എന്നിവടങ്ങളിലെ ഗാര്‍ഡ സ്റ്റേഷനുകളാണ് വാടയക്ക് നല്കിയത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിര്‍ത്തലാക്കിയ ഗാര്‍ഡ സ്റ്റേഷനുകളാണ് നിസാരതുകയ്ക്ക് വാടകയക്ക് കൊടുത്തത്.

ഗാര്‍ഡ അധികൃതര്‍ കെട്ടിടങ്ങള്‍ തിരികെ ആവശ്യപ്പെടുന്നത് വരെയാണ് ലൈവ് ഇന് ഗാര്‍ഡിയന്‍സിന് ഈ കെട്ടിടങ്ങളുടെ സംരക്ഷണ ചുമതല ഉള്ളത്. അതുവരെ കുറഞ്ഞ വാടകയ്ക്ക് ഇവര്‍ താമസിക്കും. കെട്ടിടങ്ങള്‍ വാടകയ്ക്ക് ഏറ്റെടുത്തിരിക്കുന്ന കാംലെറ്റ് പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ് മേധാവി കീത്ത് ബ്രെന്നന്‍ അറിയിച്ചതാണ് ഇക്കാര്യം. ഗാര്‍ഡ സ്റ്റേഷനുകളുടെ സംരക്ഷണ ചുമതല തങ്ങള്‍ക്ക് കൈമാറിയതോടെ അവ നശിക്കാതെ നിലനില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതേസമയം ഗാര്‍ഡ സ്റ്റേഷനുകളുടെ കൈമാറ്റത്തിനെതിരെ പ്രദേശവാസികള്‍ രംഗത്ത് വന്നു. സ്റ്റെപ്പ്‌സൈഡിലെ സ്റ്റേഷന് മുന്നില്‍ പ്രദേശവാസികള്‍ തടിച്ചു കൂടി പ്രതിഷേധം അറിയിച്ചു. മറ്റ് പ്രദേശങ്ങളിലും ഗാര്‍ഡ സ്റ്റേഷന്‍ കൈമാറ്റത്തിനെതിരെ പ്രതിശേഷം ശക്തമാവുകയാണ്.

Scroll To Top