Thursday December 08, 2016
Latest Updates

മൂന്ന് കണ്‍മണികളെ കളയാനോ ?

മൂന്ന് കണ്‍മണികളെ കളയാനോ ?

ഡോക്റ്റര്‍മാരുടെ മുന്നറിയിപ്പുകളെ തൃണവല്‍ക്കരിച്ച് അബോര്‍ഷനെ എതിര്‍ത്ത ദമ്പതികള്‍ക്ക് സ്വപ്ന സാഫല്യം. ഒറ്റയടിയ്ക്ക് മൂന്നു കുഞ്ഞുങ്ങളെയാണ് ദൈവം ഈ ദമ്പതികള്‍ക്ക് സമ്മാനിച്ചത് .

ആറാഴ്ച്ചകള്‍ക്കു ശേഷം ഫിയോണും മാഡിസണും പെയ്ഗും ഐസിയുവില്‍ നിന്നും സ്വന്തം വീട്ടിലേക്ക് കൂടുമാറി. ഇവരുടെ മൂന്നു വയസ്സുകാരി ചേച്ചി ഫായെ ഇവരെയും കാത്ത് വീട്ടില്‍ ഇരിപ്പുണ്ടായിരുന്നു.

അപകടം പിടിച്ച ജനനം വഴി ഡോക്ടര്‍മാരെ പോലും ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ മൂവര്‍ സംഘം ആറാഴ്ച്ചയുടെ ഐസിയു വാസത്തിനു ശേഷമാണ് വീട്ടിലെത്തുന്നത്. ബിസിനസ് മാനേജരായ ഇയാനും ഭാര്യ കരണിനും ദൈവം രണ്ടാമത് അനുഗ്രഹിച്ചു നല്‍കിയ മാലാഖക്കുഞ്ഞുങ്ങളാണ് ഇവര്‍. അപകടത്തെക്കുറിച്ച് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും തങ്ങളുടെ കുഞ്ഞുങ്ങളെ ഉപേക്ഷിക്കാനോ ഇല്ലാതാക്കാനോ കരണ്‍ ഇയാന്‍ ദമ്പതികള്‍ തയ്യാറായില്ല.

scan irish malayaliഗര്‍ഭിണി ആയിരിക്കുന്ന സമയത്ത് ഒരു കുഞ്ഞു മാത്രമേ ഉള്ളുവെന്നാണ് ദമ്പതികള്‍ കരുതിയത്, എന്നാല്‍ എട്ടാമത്തെ ആഴ്ച്ചയില്‍ അനുഭവപ്പെട്ട വേദനയെതുടര്‍ന്നു നടത്തിയ സ്‌കാനിംഗിലാണ് മൂന്നു പേരുടെ വളര്‍ച്ച കാണിച്ചത്. സ്ഥലത്തിനു വേണ്ടിയും ഫ്‌ലുയിഡിനു വേണ്ടിയും ഗര്‍ഭപാത്രത്തില്‍ വച്ചു നടത്തിയ ‘അടിപിടി’യാണ് കരണിന് എട്ടാം ആഴ്ച്ചയില്‍ വേദന സമ്മാനിച്ചത്.

ന്യൂപോര്‍ട്ടിലെ റോയല്‍ ജ്വന്റ് ആശുപത്രിയിലാണ് ഇവര്‍ ജനിച്ചത്. ഇപ്പോള്‍ സൗത്ത്വെയില്‍സിലെ പോണ്ടിപൂളിലുള്ള വീട്ടില്‍ ചേച്ചി ഫായെയുടെ കൂടെയാണ്.

ട്വിന്‍ കാറ്റഗറിയില്‍ തന്നെയാണ് ഇവരും. ഒരേ പ്ലാസന്റയും ഒരേ ഫ്‌ലൂയിഡും പങ്കുവയ്ക്കപ്പെട്ടതിനാല്‍ ട്വിന്‍ ടു ട്വിന്‍ സിന്‍ഡ്രം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
എത്ര വലിയ പ്രശ്‌നം അഭിമുഖീകരിക്കേണ്ടി വന്നാലും തങ്ങളുടെ കുഞ്ഞുങ്ങളെ ഇല്ലാതാക്കില്ലെന്നു തീരുമാനിച്ചിരുന്നതായി ഇയാന്‍ പറഞ്ഞു.

Scroll To Top