Wednesday December 07, 2016
Latest Updates

മൂന്നുപേരേ കുത്തിപരിക്കേല്‍പ്പിച്ച മാനസീകാരോഗ്യ വിഭാഗത്തിലെ നഴ്‌സിന് എട്ടുവര്‍ഷത്തെ തടവ് ശിക്ഷ

മൂന്നുപേരേ കുത്തിപരിക്കേല്‍പ്പിച്ച മാനസീകാരോഗ്യ വിഭാഗത്തിലെ നഴ്‌സിന് എട്ടുവര്‍ഷത്തെ തടവ് ശിക്ഷ

ഡബ്ലിന്‍ :മൂന്നുപേരെ കുത്തിപ്പരിക്കേല്‍പ്പിച്ചതിന് മാനസീകാരോഗ്യ വിഭാഗത്തിലെ നഴ്‌സിന് എട്ടുവര്‍ഷത്തെ തടവ് ശിക്ഷ. അയല്‍വാസിയുടെ 18മത് ജന്മദിനാഘോഷ പാര്‍ട്ടിയില്‍ പങ്കെടുക്കവേയാണ് ബ്രിയാന്‍ ക്വിന്‍ എന്ന 46കാരനായ നഴ്‌സ് മൂന്നുപേരെ ആക്രമിച്ചത്.

ബാല്‍ബ്രിഗനില്‍ താമസമാക്കിയിരിക്കുന്ന ബ്രിയാന്‍ മുന്‍പ് താലയിലെ കില്‍ടിപ്പറിലുള്ള ഡീര്‍ പാര്‍ക്ക് അവന്യൂവിലായിരുന്നു താമസിച്ചിരുന്നത്. 2011 ഒക്ടോബര്‍ 9ന് സ്റ്റീഫന്‍ കിയോ,ലീ ഹാര്‍ട്, ജെയിംസ് ടോണര്‍ സീനിയര്‍ എന്നിവരെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചതിനാണ് ബ്രിയാനെ ഡബ്ലിന്‍ സര്‍ക്യൂട്ട് കോടതി ശിക്ഷിച്ചിരിക്കുന്നത്.

ഇയാള്‍ക്കെതിരെ പറഞ്ഞിരിക്കുന്ന മറ്റു കുറ്റങ്ങളില്‍ കോടതി ശിക്ഷ വിധിച്ചിട്ടില്ല. കര്‍ടിസ് ലെനണ്‍, ജെയിംസ് ടോണര്‍ ജൂനിയര്‍, റോബര്‍ട്ട് റ്യാന്‍ എന്നിവര്‍ക്കും അന്നേ ദിവസം പരിക്കേല്‍ക്കുകയും ഇതിനായി ബ്രിയാന്‍ കത്തി നിര്‍മ്മിച്ചതായും രണ്ട് കേസുകള്‍ കൂടി നിലവിലുണ്ടായിരുന്നു.

ഈ കേസുകളില്‍ ഇയാള്‍ തെറ്റുകാരനല്ലെന്നായിരുന്നു കോടതി വിധിച്ചത്.നല്ല സ്വഭാവത്തിനുടമയായ ഒരാള്‍ സ്വന്തം ജീവിതത്തെ ബാധിക്കപ്പെടും എന്നതരം പ്രവര്‍ത്തികളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കണമെന്നും കത്തികൊണ്ടു നടത്തുന്ന ആക്രമണങ്ങള്‍ വളരെ ഗൗരവപൂര്‍വ്വം തന്നെ എടുക്കുമെന്നും ജഡ്ജ് പറഞ്ഞു.

വീടിനു വെളിയില്‍ വച്ച് ഇരു വീട്ടുകാരും തമ്മിലുണ്ടായ തര്‍ക്കം ഒടുവില്‍ ഇത്തരത്തിലുള്ള ശാരീരികമായ ആക്രമണത്തിന് ബ്രിയാന് പ്രേരണ നല്‍കുകയായിരുന്നുവെന്നാണ് അന്വേഷണത്തില്‍ തെളിയുന്നത്.

വീടിനു പുറത്തുവന്ന് പുകവലിച്ചതിന് ബ്രിയാന്റെ പങ്കാളി ഗാര്‍ബില്ലി കീഗനെ ഒരാള്‍ ആക്രമിക്കുന്നത് കണ്ട് ഇടപെട്ടതിനാല്‍ ബ്രിയാനും പിടിച്ചു തള്ളപ്പെട്ടിരുന്നുവെന്നാണ് ഇയാള്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിരിക്കുന്നത്. ഗാര്‍ബില്ലിയെ സഹായിക്കാനായി എത്തിയതാണെങ്കിലും പിന്നീട് നടന്ന കാര്യങ്ങള്‍ കരുതിക്കൂട്ടി ചെയ്തതല്ലെന്നാണ് ഇയാള്‍ പറഞ്ഞത്

Scroll To Top