Monday December 05, 2016
Latest Updates

മൂന്നാഴ്ച്ചകള്‍ക്കിടയില്‍ മൂന്ന് പ്രാവശ്യം ലോട്ടറിയടിച്ച ഭാഗ്യവാന്‍ ….!

മൂന്നാഴ്ച്ചകള്‍ക്കിടയില്‍ മൂന്ന് പ്രാവശ്യം ലോട്ടറിയടിച്ച ഭാഗ്യവാന്‍ ….!

കാല്‍വിന്‍, സാറ്ററെ സ്‌പെന്‍സര്‍ ദമ്പതിമാരെ ദൈവം ഭാഗ്യത്തിന്റെ രൂപത്തില്‍ കനിഞ്ഞനുഗ്രഹിക്കുകയാണ്.

ലോട്ടറി അടിക്കുക എന്നതില്‍ വലിയ സംഭവമൊന്നുമില്ല.എന്നാല്‍ തൊട്ടടുത്ത ദിവസങ്ങളില്‍ ഭാഗ്യം ഇവരെ വിട്ടുപോകാതെ നിന്നു എന്നതിലാണ് സംഭവം. മൂന്നാഴ്ച്ചകള്‍ക്കുള്ളില്‍ മൂന്നുതവണയാണ് ഭാഗ്യം ലോട്ടറി വിജയമായി ഈ ദമ്പതികള്‍ക്കരികിലെത്തിയത്.

വെര്‍ജിനയിലെ പോര്‍ട്‌സ്മൗത്തിലുള്ള ദമ്പതികളെയാണ് ഭാഗ്യം ഇത്തരത്തില്‍ വന്ന് തലോടിയിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് 12നാണ് ഇതിന്റെ തുടക്കം കുറിക്കപ്പെട്ടത്. സ്റ്റേറ്റ് ലോട്ടറിയുടെ പവര്‍ബാള്‍ ജാക്ക്‌പോട്ടില്‍ 1 മില്ല്യന്‍ ഡോളറാണ് ഇവര്‍ ആദ്യമായി സ്വന്തമാക്കിയത്. തങ്ങളുടെ ഭീമന്‍ ചെക്കും പിടിച്ചുകൊണ്ട് ദമ്പതികള്‍ നില്‍ക്കുന്ന ചിത്രം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

ഇതൊരു അനുഗ്രഹമാണെന്നായിരുന്നു അന്ന് സ്‌പെന്‍സര്‍ ദമ്പതികള്‍ പറഞ്ഞത്.

അതു കഴിഞ്ഞ് മാര്‍ച്ച് 26നാണ് അടുത്ത ഭാഗ്യം സ്‌പെന്‍സറിനെ തേടിയെത്തിയത്. പിക്ക് ഫോര്‍ ഗെയിമിലൂടെ എടുത്ത 10ടിക്കറ്റുകളും വിജയിച്ചുകൊണ്ട് സ്‌പെന്‍സര്‍ അന്ന് നേടിയതാകട്ടെ 50,000 ഡോളറും. 6666 എന്ന കോംപിനേഷന്‍ നമ്പറായിരുന്നു സ്‌പെന്‍സറിന് അപ്പോള്‍ ഭാഗ്യം നേടിക്കൊടുത്തത്.

തൊട്ടടുത്ത ദിവസം,മാര്‍ച്ച് 27ന് മറ്റൊരു ഭാഗ്യം കൂടി സ്‌പെന്‍സറിനെ കാത്തിരുന്നു. വെര്‍ജിനിയ ലോട്ടറിയുടെ സ്‌ക്രാച്ചിംഗ് ടിക്കറ്റ് എടുത്തപ്പോഴാണ് വീണ്ടും ഒരു മില്ല്യന്‍ ഡോളര്‍ കൂടി ഇവര്‍ സ്വന്തമാക്കിയത്.

വീണ്ടും തങ്ങളെ ഭാഗ്യം തുണച്ചെന്ന് സ്‌പെന്‍സര്‍ ആദ്യം അറിയിച്ചത് തന്റെ ഭാര്യയെ തന്നെയായിരുന്നു.

അവസാനത്തെ ജാക്ക്‌പോട്ട് തുക സ്വീകരിക്കുന്നത് സ്‌പെന്‍സറിന്റെ തീരുമാനപ്രകാരം ആകാമായിരുന്നു . അടുത്ത മുപ്പതുവര്‍ഷങ്ങള്‍ക്കിടയില്‍ മുഴുവന്‍ പണവും കൈപ്പറ്റുകയോ അതല്ലെങ്കില്‍ 681,000 ഡോളര്‍ ഇപ്പോള്‍ സ്വീകരിക്കുകയോ ചെയ്യാം.

സ്‌പെന്‍സര്‍ ദമ്പതികള്‍ ഏതായാലും മുപ്പതുവര്‍ഷക്കാലമൊന്നും കാത്തിരുന്നില്ല, അവര്‍ പണം തന്നെ സ്വീകരിച്ചു.
ഏതായാലും ഇപ്പോള്‍ കടാക്ഷിച്ച ഭാഗ്യം കൊണ്ട് എന്തുചെയ്യും എന്ന ചോദ്യത്തിന് ദമ്പതികള്‍ ഉത്തരമൊന്നും നല്‍കിയില്ല. എന്നാല്‍ തങ്ങളുടെ ഭാഗ്യം ഇവിടംകൊണ്ടൊന്നും അവസാനിച്ചിട്ടില്ലെന്നാണ് കാല്‍വിന്‍ പറയുന്നത്.

Scroll To Top