Saturday December 10, 2016
Latest Updates

മൂന്നാം വിവാഹം കഴിക്കാന്‍ രണ്ടര വയസുകാരിയായ മകളെ കിണറ്റിലെറിഞ്ഞ് കൊന്ന യുവതി അറസ്റ്റില്‍

മൂന്നാം വിവാഹം കഴിക്കാന്‍ രണ്ടര വയസുകാരിയായ മകളെ കിണറ്റിലെറിഞ്ഞ് കൊന്ന യുവതി അറസ്റ്റില്‍

കോട്ടയം: മൂന്നാം വിവാഹത്തിന് തടസമാകുമെന്നതിനാല്‍ സ്വന്തം കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞു കൊന്ന യുവതി അറസ്റ്റില്‍. കോട്ടയം കുറവിലങ്ങാട് കളത്തൂര്‍ മുതിരക്കാലാ നമ്പൂശേരി ഗോപാലന്റെ മകള്‍ ടിന്റു എന്ന 28 കാരിയാണ് അറസ്റ്റിലായത്. കഴിഞ്ഞ 23നാണ് രണ്ടരവയസുകാരി സനീഷയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അപകട മരണമെന്ന നിഗമനത്തിലായിരുന്നു പോലീസ്. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ മരണം കൊലപാതകമെന്ന് തെളിഞ്ഞു.

ടിന്റു നേരത്തെ രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്. കാമുകന്‍ സനല്‍ കുമാറുമായി മൂന്നാം വിവാഹത്തിന് ഒരുങ്ങുന്നതിനിടെയാണ് കൊലപാതകം നടത്തിയത്. ഇയാളുമായുള്ള വിവാഹത്തിന് കുട്ടി തടസമാകുമെന്നതിനാലാണ് കുട്ടിയെ കൊല്ലാന്‍ തീരുമാനിച്ചത്. രണ്ട് വിവാഹത്തിലും ടിന്റുവിനു ഓരോ കുട്ടികള്‍ വീതമുണ്ട്.

രണ്ടാം വിവാഹത്തിലെ കുട്ടിയാണ് മരിച്ച സനീഷ. ആദ്യവിവാഹത്തിലെ മുളന്തുരുത്തിയിലെ ഒരു അനാഥ മന്ദിരത്തിലാണ്. കാമുകന്‍ സനല്‍ കുമാര്‍, ഇയാളുടെ കൂട്ടുകാരന്റെ കാമുകി പേരൂര്‍ ഇലവുങ്കല്‍ ഇ.കെ. ജീനാമോള്‍ എന്നിവര്‍ക്കൊപ്പമാണ് ടിന്റു താമസിക്കുന്നത്. 22 ന് ഇരുവരും പ്രാര്‍ത്ഥിക്കുന്നതിനിടെ കരഞ്ഞു ബഹളം വച്ച കുട്ടിയെ ക്രൂരമായി മര്‍ദിച്ച ശേഷം അയല്‍വാസിയുടെ കിണറിന്റെ മൂടി തുറന്നു കിണറ്റില്‍ എറിയുകയായിരുന്നു.

ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്ന് 50 മീറ്റര്‍ അകലെയുള്ള വീട്ടിലെ കിണറ്റില്‍ നിന്നുമാണ് മൃതദേഹം കണ്ടെടുത്തത്. കുട്ടിയെ പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെ കാണാതെ പോയി എന്നാണു ടിന്റു ജീനാമോളോട് പറഞ്ഞിരുന്നത്. ഏറ്റുമാനൂര്‍ സി.ഐ: വി.കെ. രവികുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം നടത്തിയ അന്വേഷണത്തിലാണു കൊലപാതകമാണെന്നു കണ്ടെത്തിയത്.

Scroll To Top