Sunday December 11, 2016
Latest Updates

മൂന്നാം ഏകദിനം ഇന്ന്; സഞ്ജുവിന് സാധ്യത

മൂന്നാം ഏകദിനം ഇന്ന്; സഞ്ജുവിന് സാധ്യത

ലണ്ടന്‍: ഇന്ത്യ, ഇംഗ്ലണ്ട് മൂന്നാം ഏകദിനം ഇന്ന് നോട്ടിംഗ്ഹാമില്‍. കാര്‍ഡിഫ് ഏകദിനത്തില്‍ കൂറ്റന്‍ വിജയം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. ടെസ്റ്റ് പരമ്പരയിലെ കനത്ത് തോല്‍വിക്ക് പകരം വീട്ടാന്‍ ഇന്ത്യയ്ക്ക് ഏകദിന പരമ്പരയില്‍ വിജയം അനിവാര്യമാണ്. പരമ്പരയിലെ ആദ്യ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. കാര്‍ഡിഫ് ഏകദിനത്തില്‍ പരുക്കേറ്റ രോഹിത് ശര്‍മയ്ക്ക് പരമ്പരയിലെ ബാക്കി മത്സരങ്ങള്‍ നഷ്ടമാകും. രോഹിത് ശര്‍മയ്ക്ക് പകരം മുരളി വിജയിയെ തിരിച്ച് വിളിച്ചിട്ടുണ്ട്.

എന്നാല്‍ മുരളി വിജയ് അടുത്ത ദിവസമേ എത്തിച്ചേരൂ. ഈ ഒഴിവില്‍ മലയാളി താരം സഞ്ജു സാംസണ് ടീമില്‍ ഇടം കിട്ടിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യന്‍ സമയം മൂന്ന് മണിക്കാണ് മത്സരം. രോഹിത് ശര്‍മ നാട്ടിലേക്ക് മടങ്ങിയതോടെ ഓപ്പണിംഗ് കൂട്ടുകെട്ടില്‍ അഴിച്ചു പണി വേണ്ടി വരും. അതുകൊണ്ട് തന്നെ അജിങ്ക്യ രഹാനയെ ഓപ്പണിങ്ങിലേക്ക് മടക്കി കൊണ്ടുവരും. ഇതോടെ മധ്യനിരയില്‍ വരുന്ന ഒഴിവില്‍ മലയാളി താരം സഞ്ജു സാംസണ് അവസരം ലഭിച്ചേക്കും. സഞ്ജുവിന് കൂടാതെ അമ്പാട്ടി റായിഡുവിനെയും പരിഗണിക്കുന്നുണ്ട്.

Scroll To Top