Tuesday December 06, 2016
Latest Updates

മൂക്ക് ; പുതിയ ചൈനീസ് മൂക്ക് ( കൃത്രിമ മൂക്ക് )

മൂക്ക് ; പുതിയ ചൈനീസ് മൂക്ക് ( കൃത്രിമ മൂക്ക് )

നെറ്റിയില്‍ വളര്‍ത്തുന്ന മൂക്കുമായി ചൈനീസ് യുവാവ്. യഥാര്‍ത്ഥ മൂക്കിനു പരിക്കേറ്റതിനാലാണ് ഇയാളുടെ നെറ്റിയില്‍ പുതിയ മൂക്ക് വളര്‍ത്തുന്നത്. എന്നാല്‍ ഇയാളുടെ യഥാര്‍ത്ഥ മൂക്കിന് ഇന്‍ഫെക്ഷന്‍ ബാധിച്ചതുകാരണം ഇത് ഉപയോഗശൂന്യമായി വരികയാണ്. യഥാര്‍ത്ഥമൂക്ക് കേടായതിനു പകരക്കാരനായാണ് പുത്തന്‍ മൂക്കിന്റെ കണ്ടുപിടുത്തം.

വാഹനാപകടത്തില്‍ മൂക്കിനു പരിക്കേറ്റ 22കാരനാണ് നെറ്റിയില്‍ മൂക്കു വളര്‍ത്താനായി ഫ്യുജിയാന്‍ പ്രവശ്യയിലെ ഫുസുവിലുള്ള ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വഴി കണ്ടെത്തിയത്.

കഴിഞ്ഞ ആഗസ്തില്‍ പറ്റിയ അപകടത്തിനാലാണ് ക്‌സിയാലിന്‍ എന്ന ചെറുപ്പക്കാരന്‍ ചികിത്സ വേണ്ടെന്നുവച്ചത്. എന്നാല്‍ ഇത് അയാളുടെ മൂക്കിന് അണുബാധയേല്‍ക്കാന്‍ കാരണമാവുകയായിരുന്നു. വേറൊരു മാര്‍ഗവും മൂക്കു നേരെയാക്കാനാവാത്തതിനാലാണ് മറ്റൊരു മൂക്കും സൃഷ്ടിക്കാനുള്ള വഴി സര്‍ജന്‍മാരും ആലോചിച്ചത്.

ക്‌സിയാലിന്റെ ശരീരത്തില്‍ നിന്നു തന്നെ റിബ്ബുകള്‍ സ്വീകരിച്ച് പുതിയ മൂക്കിന്റെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുകയായിരുന്നു ഡോക്ടര്‍മാര്‍. മൂക്കു മാറ്റിവെക്കല്‍ എത്രയും പെട്ടെന്നു തന്നെ പൂര്‍ത്തിയാക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം.
യഥാര്‍ത്ഥ സ്ഥാനത്തല്ലാതെയുള്ള ഇത്തരം മൂക്കു മാറ്റിവെക്കല്‍ ഇത് ആദ്യമായല്ല നടത്തുന്നത്. ക്യാന്‍സര്‍ കാരണം മൂക്കു നഷ്ടപ്പെട്ട ഒരു ബ്രിട്ടീഷുകാരനും ഇതേതരത്തില്‍ പുത്തന്‍ മൂക്ക് കൈയില്‍ വച്ചുപിടിപ്പിച്ചിരുന്നു.

ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജിലെ വിദഗ്ദ്ധര്‍ സ്‌റ്റെം സെല്ലുകള്‍ ഉപയോഗിച്ചും ഗ്ലാസ് മൗള്‍ഡ് ഉപയോഗിച്ചും കൃത്രിമ മൂക്കുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ബ്രിട്ടീഷുകാരനായ യുവാവിന് കൈയില്‍ വച്ചുപിടിപ്പിച്ച മൂക്ക് മൂന്നു മാസങ്ങള്‍ക്കുശേഷം യഥാര്‍ത്ഥ സ്ഥാനത്ത് ഘടിപ്പിച്ചുകൊടുത്തിരുന്നു.

Scroll To Top