Thursday December 08, 2016
Latest Updates

മുഹമദ് നബിയെ നിന്ദിച്ചു പ്രസംഗം നടത്തിയ സി പി എം നേതാവിനെ സസ്‌പെന്റ് ചെയ്തു 

മുഹമദ് നബിയെ നിന്ദിച്ചു പ്രസംഗം നടത്തിയ സി പി എം നേതാവിനെ സസ്‌പെന്റ് ചെയ്തു 

കണ്ണൂര്‍: മുഹമ്മദ് നബിയെ നിന്ദിച്ച് പ്രസംഗം നടത്തിയ പാര്‍ട്ടി നേതാവിനെ സി.പി.ഐ(എം) സസ്‌പെന്‍ഡ് ചെയ്തു. ഡി.വൈ.എഫ്.ഐ നേതാവും സി.പി.ഐ(എം) ശ്രീകണ്ഠപുരം ഏരിയ കമ്മിറ്റി അംഗവുമായ അനില്‍ കുമാറിനെയാണ് മൂന്ന് മാസത്തേക്ക് കണ്ണൂര്‍ ജില്ലാ കമ്മിറ്റി സസ്‌പെന്റ് ചെയ്തത്.

പാര്‍ട്ടി നയത്തിന് വിരുദ്ധമായി അനില്‍ കുമാര്‍ പ്രസംഗിച്ചതിനാലാണ് നടപടിയെന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കി. പ്രസംഗത്തില്‍ പ്രവാചകനെക്കുറിച്ച് നടത്തിയ പരാമര്‍ശം ദൗര്‍ഭാഗ്യകരമായെന്ന് സി.പി.ഐ(എം) നേതൃത്വം പറഞ്ഞു. മതത്തോടും വിശ്വാസത്തോടുമുള്ള പാര്‍ട്ടിയുടെ നിലപാടിനോട് യോജിക്കുന്നതല്ല അനില്‍കുമാറിന്റെ പരാമര്‍ശങ്ങള്‍. മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള ഒരു പരാമര്‍ശവും പ്രവര്‍ത്തകരില്‍ നിന്ന് ഉണ്ടാവാന്‍ പാടില്ലെന്നും നേതൃത്വം വ്യക്തമാക്കി.

ഇരിട്ടി പെരിങ്കരിയില്‍ കഴിഞ്ഞ ദിവസം നടന്ന പൊതുയോഗത്തിലാണ് അനില്‍ കുമാര്‍ പ്രവാചകനെ മോശമായി പരാമര്‍ശിച്ചത്. ഇതിനെതിരെ വിവിധ മുസ്‌ലിം സംഘടനകളും രംഗത്ത് വന്നിരുന്നു.

Scroll To Top