Thursday December 08, 2016
Latest Updates

മുസ്ലീങ്ങള്‍ക്കെതിരെ വിവാദ പ്രസംഗം: പ്രവീണ്‍ തൊഗാഡിയയെ തള്ളിപ്പറഞ്ഞ് മോഡി രംഗത്ത്

മുസ്ലീങ്ങള്‍ക്കെതിരെ വിവാദ പ്രസംഗം: പ്രവീണ്‍ തൊഗാഡിയയെ തള്ളിപ്പറഞ്ഞ് മോഡി രംഗത്ത്

ന്യൂഡല്‍ഹി: മുസ്ലീങ്ങള്‍ക്കെതിരെ വിവാദ പ്രസംഗം നടത്തിയ വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയയെ നരേന്ദ്ര മോഡി തള്ളിപ്പറഞ്ഞു. പ്രവീണ്‍ തൊഗാഡിയയുടെ പേരെടുത്ത് പറയാതെയായിരുന്നു മോഡി പ്രസ്താവന തള്ളിപ്പറഞ്ഞു രംഗത്ത് വന്നത്. ചിലര്‍ തെരഞ്ഞെടുപ്പില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും ബിജെപിയുടെ അഭ്യുദയാംകാംഷികള്‍ എന്ന് അവകാശപ്പെടുന്നവരാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത്.

യഥാര്‍ത്ഥ തെരഞ്ഞെടുപ്പ് വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുന്ന ഇത്തരം പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും മോഡി ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു മോഡിയുടെ പ്രതികരണം. ഹിന്ദു മേഖലകളില്‍ മുസ്ലീങ്ങളെ സ്ഥലം വാങ്ങാന്‍ അനുവദിക്കരുതെന്നും ഹിന്ദു മേഖലകളില്‍ നിന്ന് മുസ്ലീങ്ങളെ ഒഴിപ്പിക്കണമേന്നുമായിരുന്നു പ്രവീണ്‍ തൊഗാഡിയയുടെ വിവാദ പ്രസംഗം. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് മോഡിയും തൊഗാഡിയെ തള്ളിപ്പറഞ്ഞു രംഗത്ത് വന്നത്.

ഇതിനിടെ വിവാദ പ്രസംഗം നടത്തിയ പ്രവീണ്‍ തൊഗാഡിയയ്‌ക്കെതിരെ പോലീസ് കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരമാണ് കേസെടുത്തത്. വിവാദ പ്രസംഗത്തിന്റെ ടേപ്പ് പോലീസിന് ലഭിച്ചു. അതേസമയം മാധ്യമങ്ങള്‍ തന്റെ പ്രസംഗം വളച്ച് ഒടിച്ചുവെന്നും, ഇത്തരം മാധ്യമങ്ങള്‍ക്കെതിരെ ന്യമാനടപടി ആരംഭിച്ചതായും പ്രവീണ്‍ തൊഗാഡിയ അറിയിച്ചു.

Scroll To Top