Friday December 09, 2016
Latest Updates

മുല്ലപ്പെരിയാറില്‍ പുതിയ ഡാം: സാധ്യതാ പഠനം നടത്തുന്നതിന് കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി

മുല്ലപ്പെരിയാറില്‍ പുതിയ ഡാം: സാധ്യതാ പഠനം നടത്തുന്നതിന് കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കുന്നതിന് സാധ്യതാ പഠനം നടത്തുന്നതിന് കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയമാണ് അനുമതി നല്‍കിയത്. പദ്ധതി പ്രദേശത്തിന്റെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ പഠനം നടത്താം. പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിലൂടെ കൂടുതല്‍ വനപ്രദേശം നഷ്ടമാകില്ലെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചിരുന്നു.

നിലവിലെ ഡാമിന്റെ കാലപ്പഴക്കം കണക്കിലെടുത്ത് മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്ന് കേരളം ദീര്‍ഘകാലമായി ഉന്നയിക്കുന്ന ആവശ്യമാണ്. എന്നാല്‍ തമിഴ്‌നാടിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഈ ആവശ്യം നടക്കാതിരുന്നത്. പുതിയ അണക്കെട്ട് നിര്‍മ്മിച്ചാല്‍ മുല്ലപ്പെരിയാറില്‍ നിന്ന് ലഭിക്കുന്ന വെള്ളം ലഭിക്കാതാകുമെന്നു ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാടിന്റെ എതിര്‍പ്പ്.

അതേസമയം ഡാമിലെ ജലനിരപ്പ് 142 അടിയാക്കാന്‍ തമിഴ്‌നാടിനു അനുമതി നല്‍കിയ സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാനം നല്‍കിയ റിവ്യൂ ഹര്‍ജി സുപ്രീം കോടതി തള്ളി. സുപ്രീം കോടതിയുടെ അഞ്ചംഗ പ്രത്യേക ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെയായിരുന്നു ഹര്‍ജി.

Scroll To Top