Saturday December 10, 2016
Latest Updates

മുല്ലപ്പെരിയാര്‍ ഹര്‍ത്താല്‍: സിപിഎം സഹകരിക്കില്ല, കേരള കോണ്‍ഗ്രസ് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു

മുല്ലപ്പെരിയാര്‍ ഹര്‍ത്താല്‍: സിപിഎം സഹകരിക്കില്ല, കേരള കോണ്‍ഗ്രസ് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തില്‍ പ്രതിഷേധം പുകയുംപോഴും സമരസമിതി പ്രഖ്യാപിച്ച ഹര്‍ത്താലിനോട് സമ്മിശ്ര പ്രതികരണം. നാളെയാണ് മുല്ലപ്പെരിയാര്‍ സമരസമിതി സംസ്ഥാന വ്യാപകമായ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് സിപിഎം പ്രഖ്യാപിച്ചപ്പോള്‍ ഹര്‍ത്താലിന് പൂര്‍ണ്ണ പിന്തുണ നല്കുന്നതായി കേരള കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.

സിപിഎം ഇടുക്കി മുന്‍ ജില്ല സെക്രട്ടറി എം എം മണിയാണ് പാര്‍ട്ടി നിലപാട് പ്രഖ്യാപിച്ചത്. ഇപ്പോള്‍ ഹര്‍ത്താലുമായി സഹകരിക്കേണ്ടതില്ലെന്നും മാറ്റ് സമരപരിപാടികള്‍ ആലോചിക്കുന്നതായും സിപിഎം നേതൃത്വം വ്യക്തമാക്കി. എന്നാല്‍ ഹര്‍ത്താലിന് പൂര്‍ണ്ണ പിന്തുണ നല്കുന്നതായി കേരള കോണ്‍ഗ്രസ് ജില്ല നേതൃത്വം അറിയിച്ചു. കേരള കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഈ വിഷയത്തില്‍ നിലപാട് പ്രഖ്യാപിച്ചിട്ടില്ല.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിനെതിരായി വിധി വന്ന സാഹചര്യത്തില്‍ നിയമസഭ ഉടന്‍ വിളിച്ചുചേര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. അതിനിടെ റിവ്യൂ ഹര്‍ജി നല്കുന്നതിനുള്ള നടപടികള പുരോഗമിക്കുന്നതായി ജലവകുപ്പ് മന്ത്രി പിജെ ജോസഫ് പറഞ്ഞു. നിയമ വിദഗ്ദരുമായി ആലോചിച്ച് ഇക്കാര്യം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Scroll To Top