Saturday December 10, 2016
Latest Updates

മുല്ലപ്പെരിയാര്‍: സര്‍വകക്ഷി യോഗം ഇന്ന്; പുനപരിശോധന ഹര്‍ജിയിലും കേരളത്തിന് അനുകൂല വിധി ഉണ്ടാകില്ല

മുല്ലപ്പെരിയാര്‍: സര്‍വകക്ഷി യോഗം ഇന്ന്; പുനപരിശോധന ഹര്‍ജിയിലും കേരളത്തിന് അനുകൂല വിധി ഉണ്ടാകില്ല

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തുടര്‍നടപടികള്‍ ഇന്ന് സര്‍വകക്ഷി യോഗം ചേരും. ഇന്ന് വൈകുന്നേരം നാലിനാണ് സര്‍വകക്ഷി യോഗം. പുനപരിശോധന ഹര്‍ജി നല്‍കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വിവിധ രാഷ്ട്രീയ കക്ഷികളുടെ അഭിപ്രായം തേടുന്നതിനാണ് സര്‍വകക്ഷി യോഗം.

അതേസമയം പുനപരിശോധന ഹര്‍ജി നിലനില്‍ക്കില്ലെന്നും ഒരു വാദഗതി ഉയരുന്നുണ്ട്. കേസില്‍ തമിഴ്‌നാടിനു അനുകൂലമായി വിധി പ്രസ്താവിച്ച അതെ ബെഞ്ചാണ് പുനപരിശോധന ഹര്‍ജിയും പരിഗണിക്കുക. അതുകൊണ്ട് തന്നെ നിലവിലെ വിധി തിരുത്തപ്പെടാന്‍ സാധ്യതയില്ലെന്ന് നിയമവിടഗ്ദാര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ഇനിയൊരു തിരിച്ചടി ഉണ്ടാകാത്ത രീതിയില്‍ എങ്ങനെ നിയമപരമായി മുന്നോട്ട് പോകാമെന്നാണ് കേരളം ആലോചിക്കുന്നത്.

ഇതിനായി നിയമവിദഗ്ദരെ കൂടി സര്‍വകക്ഷി യോഗത്തിലേക്ക് ക്ഷണിക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. അന്തര്‍ സംസ്ഥാന തര്‍ക്കങ്ങള്‍ സംബന്ധിച്ച നിയമ നടപടികള്‍ ആലോചിക്കുമ്പോള്‍ തമിഴ്‌നാടും കര്‍ണാടകയും ഇത്തരത്തില്‍ നിയമവിദഗ്ദരെ കൂടി പങ്കെടുപ്പിക്കാറുണ്ട്. സുപ്രീംകോടതി നിര്‍ദ്ദേശിച്ച മേല്‍നോട്ട സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ ഇന്നത്തെ യോഗത്തില്‍ നിശ്ചയിക്കും.

പുനപരിശോധന ഹര്‍ജിയില്‍ പുതിയ വിധി ഉണ്ടാകാനിടയില്ലാത്ത്ത സാഹചര്യത്തില്‍ ജലനിരപ്പ് ഉയര്‍ത്തുന്ന നടപടി പരമാവധി നീട്ടിക്കൊണ്ടു പോകാനായിരിക്കും കേരളത്തിന്റെ ശ്രമം. സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി നേടിയ ഉടന്‍ തമിഴ്‌നാട് ജലനിരപ്പ് ഉയര്‍ത്താനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു.

Scroll To Top