Friday December 09, 2016
Latest Updates

മുല്ലപ്പെരിയാര്‍: സര്‍വകക്ഷി യോഗം തിങ്കളാഴ്ച

മുല്ലപ്പെരിയാര്‍: സര്‍വകക്ഷി യോഗം തിങ്കളാഴ്ച

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച സര്‍വകക്ഷി യോഗം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചതാണ് ഇക്കാര്യം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതി വിധി എതിരായതിന്റെ പശ്ചാത്തലത്തില്‍ കൂടിയ മന്ത്രിസഭാ യോഗമാണ് സര്‍വകക്ഷി യോഗം വിളിക്കാന്‍ തീരുമാനിച്ചത്. സര്‍വകക്ഷി യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായം അറിഞ്ഞതിന് ശേഷമാകും കേസില്‍ തുടര്‍ നടപടികള്‍ ആലോചിക്കുക.

അതിനിടെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേസ് നടത്തിപ്പില്‍ സംസ്ഥാനം വീഴ്ച വരുത്തിയെന്ന വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ആരെയെങ്കിലും കുറ്റപ്പെടുത്തി വിഷയത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സംസ്ഥാനം ഒറ്റക്കെട്ടായി നിന്ന് ഡാമിന് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ക്കാണ് ഇപ്പോള്‍ മുന്‍തൂക്കം നല്‍കുന്നതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

മുന്‍കാലങ്ങളില്‍ സുരക്ഷ പ്രശ്‌നം ഇത്രയും ആശങ്ക ഉയര്‍ത്തിയിരുന്നില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അതേസമയം തമിഴ്‌നാടുമായുള്ള പാട്ടക്കരാര്‍ റദ്ദാക്കണമെന്ന്  മുന്‍ ജലവിഭവ വകുപ്പ് മന്ത്രി എന്‍കെ പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പാട്ടക്കരാര്‍ റദ്ദാക്കുന്നതിലൂടെ തമിഴ്‌നാടിനു വെള്ളം കൊടുക്കുന്നത് ഇല്ലാതാകുമെന്നും ഇത് കേരളം അനുകൂലിക്കുന്നിക്കെന്നും മുഖ്യമന്ത്രി പറഞ്ഞു.

Scroll To Top