Wednesday December 07, 2016
Latest Updates

മുല്ലപ്പെരിയാര്‍: സര്‍വകക്ഷി യോഗം വിളിക്കുമെന്ന് ഉമ്മന്‍ചാണ്ടി; ജൂണ്‍ 30നകം പുനപരിശോധന ഹര്‍ജി

മുല്ലപ്പെരിയാര്‍: സര്‍വകക്ഷി യോഗം വിളിക്കുമെന്ന് ഉമ്മന്‍ചാണ്ടി; ജൂണ്‍ 30നകം പുനപരിശോധന ഹര്‍ജി

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന് പ്രതികൂലമായി സുപ്രീം കോടതി വിധിച്ച സാഹചര്യം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.  പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനുമായി കൂടിയാലോചിച്ച ശേഷം സര്‍വകക്ഷി യോഗത്തിന്റെ തീയതി തീരുമാനിക്കും. കേസിന്റെ അടിയന്തര സ്വഭാവം പരിഗണിച്ച് ക്യാബിനറ്റ് നടക്കുമ്പോള്‍ തന്നെ പ്രതിപക്ഷ നേതാവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ ആവശ്യങ്ങള്‍ ന്യായമായിരുന്നു. തമിഴ്‌നാടിന് വെള്ളം കേരളത്തിന് സുരക്ഷ ഇതായിരുന്നു കേരളത്തിന്റെ വാദം. 119 വര്‍ഷം പഴക്കമുള്ള കരാറാണ് നിലവിലുള്ളത്. എന്നാല്‍ കരാറിലുള്ളതറയും കാലം ഡാം നിലനില്‍ക്കുമോയെന്ന് ഉമ്മന്‍ചാണ്ടി ചോദിച്ചു. ഇതിനിടെ സുപ്രീം കോടതി വിധിക്കെതിരെ പുനപരിശോധന ഹര്‍ജി നല്കാനുള്ള നീക്കം കേരളം സജീവമാക്കി.

നിയമവിദഗരുമായി കൂടിയാലോചിച്ച ശേഷം പുനപരിശോധന ഹര്‍ജി നല്കും. മുല്ലപ്പെരിയാര്‍ കേസ് വിധിയില്‍ കേരളത്തിന്റെ വസ്തുതകള്‍ പരിഗണിച്ചില്ലെന്ന് മുല്ലപ്പെരിയാര്‍ റിവ്യു സെല്‍ ചെയര്‍മാന്‍ എംകെ പരമേശ്വരന്‍ നായര്‍ ആരോപിച്ചു. ജൂണ്‍ 30 നകം പുനപരിശോധന ഹര്‍ജി നല്കുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് ഉന്നയിച്ച വാദങ്ങള്‍ ശരിവയ്ക്കുന്നതാണ് കോടതി വിധിയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പറഞ്ഞു. ഈ വിധിയോടെ കേരളത്തിന്റെ വാദങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞതായും ജയലളിത പറഞ്ഞു.

Scroll To Top