Sunday December 11, 2016
Latest Updates

മുല്ലപ്പെരിയാര്‍: സമരസമിതി സ്വതന്ത്ര നിലപാടിലേക്ക്; ഹര്‍ത്താല്‍ പരാജയപ്പെടുത്തിയത് രാഷ്ട്രീയപാര്‍ട്ടികളെന്ന് ഫാ. ജോയ് നിരപ്പേല്‍

മുല്ലപ്പെരിയാര്‍: സമരസമിതി സ്വതന്ത്ര നിലപാടിലേക്ക്; ഹര്‍ത്താല്‍ പരാജയപ്പെടുത്തിയത് രാഷ്ട്രീയപാര്‍ട്ടികളെന്ന് ഫാ. ജോയ് നിരപ്പേല്‍

ഇടുക്കി: മുല്ലപ്പെരിയാര്‍ സമരസമിതി സ്വതന്ത്ര നിലപാടിലേക്ക്. രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുമായി സഹകരിച്ചാലും ഇല്ലെങ്കിലും സമരവുമായി മുന്നോട്ട് പോകാന്‍ മുല്ലപ്പെരിയാര്‍ സമരസമിതി തീരുമാനിച്ചു. അതേസമയം വ്യാഴാഴ്ചത്തെ ഹര്‍ത്താലില്‍ നിന്ന് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ വിട്ടുനിന്നതില്‍ സമര സമിതിയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.

ഇടുക്കി ജില്ലയില്‍ ഒഴികെ മറ്റ് ജില്ലകളില ഹര്‍ത്താല്‍ വിജയിച്ചിരുന്നില്ല. ഇത് രാഷ്ട്രീയ പാര്‍ട്ടികള്‍ ഹര്‍ത്താലില്‍ നിന്ന് വിട്ടു നിന്നത് കൊണ്ടാണെന്ന് സമരസമിതി ആരോപിച്ചു.കോടതി വിധി പ്രതികൂലമായ സാഹചര്യത്തില്‍ രണ്ട് ദിവസത്തിനകം കോര്‍ കമ്മിറ്റി യോഗം ചേര്‍ന്ന് ഭാവി സമര പരിപാടികള്‍ ആലോചിക്കും.

കോടതി വിധി പ്രതികൂലമായിട്ടും ചപ്പാത്തിലെ സമരപ്പന്തല്‍ ഇന്നും സജീവമാണ്. പുതിയ ഡാം എന്ന ആവശ്യം അംഗീകരിക്കപ്പെടുന്നത് വരെ സമരം തുടരുമെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു. മുല്ലപ്പെരിയാര്‍ സമരം 2693 ദിവസം പിന്നിട്ടിരിക്കുകയാണ്. ഹര്‍ത്താല്‍ വിജയിക്കാഞ്ഞത് രാഷ്ട്രീയ പാര്‍ട്ടികള്‍ അവഗണിച്ചത് കൊണ്ടാണെന്നും തമിഴ്‌നാട്ടില്‍ ആയിരുന്നെങ്കില്‍ സംസ്ഥാന താല്‍പ്പര്യത്തിനായി അവര്‍ ഒറ്റക്കെട്ടായി നിന്നേനെ എന്നും സമരസമിതി നേതാവ് ഫാ. ജോയ് നിരപ്പേല്‍ പറഞ്ഞു.

കേരളത്തിനു വേണ്ടി ഹാജരായ അഭിഭാഷകരുടെ വാദങ്ങള ദുര്‍ബലമായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രശ്‌നത്തിന്റെ ഗൗരവം കേന്ദ്രത്തെ ബോധ്യപ്പെടുത്തുന്നതില്‍ കേന്ദ്ര മന്ത്രിമാര്‍ക്ക് വീഴ്ച്ച പറ്റിയെന്നും സമരസമിതി കുറ്റപ്പെടുത്തി. ഇതിനിടെ കേരള, തമിഴ്‌നാട് ചര്‍ച്ചയിലൂടെ കോടതിക്ക് പുറത്ത് പ്രശ്‌നം പരിഹരിക്കണമെന്നും സമരസമിതി ആവശ്യപ്പെടുന്നുണ്ട്.

 

Scroll To Top