Wednesday December 07, 2016
Latest Updates

മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി അധ്യക്ഷന്റെ പക്ഷപാത നിലപാടുകള്‍ക്കെതിരെ കേരളം

മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി അധ്യക്ഷന്റെ പക്ഷപാത നിലപാടുകള്‍ക്കെതിരെ കേരളം

തിരുവനന്തപുരം. മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി അധ്യക്ഷനെതിരെ കേരളം കേന്ദ്ര ജലക്കംമീഷനെ സമീപിച്ചു. അധ്യക്ഷന്‍ എല്‍ എ വി നാഥന്‍ കേരളത്തോട് പക്ഷപാതപരമായി പെരുമാറുന്നുവെന്നും സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ അവഗണിക്കുന്നുവെന്നുമാണ് കേരളത്തിന്റെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി മേല്‍നോട്ട സമിതിയിലെ കേരള പ്രതിനിധി വിജെ കുര്യന്‍ കേന്ദ്ര ജലക്കമ്മീഷനു കത്ത് നല്‍കി. അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് കേരളം ഉന്നയിക്കുന്ന ആശങ്കള്‍ അധ്യക്ഷന്‍ തള്ളിക്കളയുന്നു എന്നാണു പരാതി.

ഷട്ടര്‍ ഉയര്‍ത്തുന്നതിന് മുമ്പ് ജലനിരപ്പ് ഉയര്‍ത്താന്‍ തമിഴ്‌നാടിന് അനുമതി നല്കിയതിനെതിരെ കേരളം കത്തില്‍ വിമര്‍ശിക്കുന്നു. ഷട്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ സമിതി തയ്യാറായില്ലെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഷട്ടറുകളുടെ പ്രവര്ത്തന ക്ഷമത ഉറപ് വരുത്തേണ്ടത് അത്യാവശ്യമാണെന്നും കേരളം കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഷട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതു സംബന്ധിച്ച് തമിഴ്‌നാട് നല്‍കിയ റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര ജലകമ്മിഷന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേന്ദ്ര ജലക്കമ്മിഷനിലെ ചീഫ് എന്‍ജിനീയര്‍ കൂടിയായ നാഥന്‍ ഈ നിര്‍ദേശം അംഗീകരിച്ചില്ല.

അശാസ്ത്രിയമായി ഷട്ടര്‍ തുറക്കുന്നത് പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് ഭീഷണിയാണെന്ന് ഹൈഡ്രോളജിക്കല്‍ സ്‌പെഷല്‍ ഡിവിഷന്‍ നല്കിയ റിപ്പോറ്ട്ടും അധ്യക്ഷന്‍ അവഗണിച്ചതായി കേരളം കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ജലനിരപ്പ് ഉയര്ന്നതോടെ കൂടുതല്‍ വെള്ളം കൊണ്ടുപോകണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെടാന്‍ അധ്യക്ഷന്‍ തയ്യാറായില്ലെന്നും കേരളം എഴുതിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Scroll To Top