Friday December 09, 2016
Latest Updates

മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുടെ ആസ്ഥാനം ഇടുക്കിയില്‍

മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുടെ ആസ്ഥാനം ഇടുക്കിയില്‍

ഇടുക്കി: മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുടെ ആസ്ഥാനം ഇടുക്കിയില്‍. സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരമാണ് മേല്‍നോട്ട സമിതി രൂപീകരിച്ചത്. ഇന്നലെ ചേര്ന്ന സമിതിയുടെ ആദ്യ യോഗത്തിലാണ് ഇടുക്കിയില്‍ ആസ്ഥാനം സ്ഥാപിക്കാന്‍ തീരുമാനിച്ചത്. മേല്‍നോട്ട സമിതി ഈ മാസം 17ന് മുല്ലപ്പെരിയാര്‍ ഡാംസൈറ്റില്‍ ആദ്യപരിശോധന നടത്തും.

സുപ്രീം കോടതി ഉത്തരവ് പ്രകാരം ഡാമിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ കേരളം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സമിതിയുടെ സന്ദര്‍ശനത്തിന് ശേഷം മതി ജലനിരപ്പ് ഉയര്‍ത്തുന്ന നടപടി എന്നാണു സമിതി അംഗങ്ങളുടെ നിലപാട്. സമിതിയുടെ ആസ്ഥാനം കേരളം നിര്‍ദ്ദേശിക്കുന്ന സ്ഥലത്തും സമിതിയുടെ ചെലവ് തമിഴ്‌നാടിനും ആയിരിക്കുമെന്നും സുപ്രീം കോടതി വിധിയില്‍ നിര്‍ദ്ദേശിച്ചിരുന്നു.

കാലവര്‍ഷം തുടങ്ങുന്നതിന് മുമ്പും കാലവര്‍ഷവേളയിലും അതിനുശേഷവും മേല്‍നോട്ട സമിതി ഡാം സന്ദര്‍ശിക്കണമെന്ന് സുപ്രിംകോടതി വിധിയില്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സമിതിയുടെ രൂപീകരണം വൈകിയതോടെ മഴയ്ക്ക് മുമ്പ് ഡാം സൈറ്റ് സന്ദര്ഷിക്കാന്‍ കഴിഞ്ഞില്ല അതുകൂടി കണക്കിലെടുത്താണ് 17 ന് സന്ദര്‍ശനം നടത്തുന്നത്.

Scroll To Top